Posts

Showing posts from September, 2025

കെട്ടിട പെര്‍മിറ്റ് നല്‍കിയില്ലെന്ന് ആരോപണം; പഞ്ചായത്ത് ഓഫീസ് തീയിടാന്‍ ശ്രമം

Image
മലപ്പുറം കെട്ടിട പെര്‍മിറ്റ് നല്‍കിയില്ലെന്ന് ആരോപണം; പഞ്ചായത്ത് ഓഫീസ് തീയിടാന്‍ ശ്രമം തുവ്വൂരില്‍ പഞ്ചായത്ത് ഓഫീസ് പെട്രോളൊഴിച്ച്‌ കത്തിക്കാന്‍ ശ്രമിച്ച്‌ യുവാവ്. കരുവാരക്കുണ്ട് തരിശ് സ്വദേശി വെമ്മുള്ളി മജീദാണ് പഞ്ചായത്ത് ഓഫീസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മജീദിന്റെ മാമ്ബുഴയിലെ വാണിജ്യ കെട്ടിടത്തിന് അനുമതി ലഭിച്ചില്ലന്ന കാരണം പറഞ്ഞായിരുന്നു അതിക്രമം. അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മജീദിന് നോട്ടീസ് നല്‍കിയന്നും മറുപടി നല്‍കിയില്ലന്നുമാണ് പഞ്ചായത്തിന്റെ വിശദീകരണം. മജീദിന്റെ അപേക്ഷയില്‍ അപാകതകള്‍ ഉണ്ടെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. മജീദ് ജീവനക്കാർക്ക് നേരെ കത്തിയും വീശി ആക്രമം നടത്താനായി ശ്രമിച്ചു.