*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*
*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*
*=========≠=========*
*പാറൽ:* തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾമാതൃകയായി.പാറൽ വീട്ടിക്കാട് എഎംഎൽപി സ്കൂളിലെ,
ഒന്നാം ക്ലാസിലെ കുരുന്നുകളാണ് തങ്ങളുടെ വീട്ടിലുണ്ടായ കുമ്പളങ്ങ തങ്ങളുടെ സഹപാഠികൾക്കുകൂടി ലഭിക്കാൻ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സമ്മാനമായി നൽകിയത്.
പാറൽചുണ്ടമ്പറ്റ നൗഫലിന്റെ മകൾ നിയ സഹോദരി അനീസയുടെ മക്കളായ അംന,അംറ എന്നീ കൊച്ചു കൂട്ടുകാരികളാണ് മറ്റുള്ളവർക്ക് കൂടി മാതൃകയായ പ്രവർത്തനം കാഴ്ച .
സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ കെ അബ്ദുൽ ലത്തീഫ് സ്റ്റാഫ് സെക്രട്ടറി ഹുസൈൻ പാറൽ,
അധ്യാപികമാരായ വി ഷബീബ,കെ നിഹാല,പാചകക്കാരി ഒ ടി വസന്ത എന്നിവർ ഏറ്റുവാങ്ങി.
പടം: പാറൽ വീട്ടിക്കാട് എഎംഎൽപി സ്കൂളിലെ ഒന്നാം ക്ലാസിലെ നിയ അംന അംറ എന്നിവർ തങ്ങളുടെ വീട്ടിലുണ്ടായകുമ്പളങ്ങ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സംഭാവന ചെയ്തപ്പോൾ.
Comments
Post a Comment