പിഎസ് സി പ്രൊഫൈൽ: ജൂലൈ മുതൽ ഒടിപി സംവിധാനം

 


          

ഫോക്സ് വ്യൂ ന്യൂസ് 

 

29/05/24                                                    


പിഎസ്‌സിയിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പ്രൊഫൈൽ ലോഗിൻ ചെയ്യാൻ ഒടിപി സംവിധാനവും. ജൂലൈ ഒന്നുമുതലാണ് ഇത് നിലവിൽ വരിക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവയിലേക്കാണ് ഒടിപി ലഭിക്കുക. ഇതിനായി ഉദ്യോഗാർഥികൾ നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ നിർബന്ധമായും പ്രൊഫൈലിൽ അപ്ഡേറ്റ് ചെയ്യണം. ആറുമാസം കൂടുമ്പോൾ നിലവിലുള്ള പാസ്‌വേഡ് പുതുക്കണമെന്നും പിഎസ്‌സി അറിയിച്ചു. നിലവിൽ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകിയാണ് പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. ഒടിപി സംവിധാനം നിലവിൽ വരുന്നതോടെ ലോഗിൻ കൂടുതൽ എളുപ്പമാകും.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*