മണ്ണാർക്കാട് താലൂക്ക് ആശുപത്രിയില്‍ വളര്‍ത്തുമൃഗങ്ങളുടെയും തെരുവുനായ്ക്കളുടെയും ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വർധന.



ഫോക്സ് വ്യൂ ന്യൂസ് 


30/05/24

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 5000ത്തോളം പേരാണ് കഴിഞ്ഞ മൂന്നുമാസത്തിനിടെ ചികിത്സ തേടിയെത്തിയത്. ഗുരുതര പരിക്കേള്‍ക്കുന്നവർക്ക് പേവിഷ ബാധക്കെതിരായ ആന്റി റാബിസ് സിറം കുത്തിവെപ്പ് നല്‍കുന്നുണ്ട്. 


ചെറിയരീതിയിലുള്ള പോറലും കടിയേറ്റുമേറ്റ് ചികിത്സ തേടിയവരുടെ എണ്ണം മാര്‍ച്ച്‌ മാസത്തില്‍ 1881 ആണ്. ഏപ്രില്‍ മാസത്തില്‍ 1783 പേരും മേയ് മാസത്തില്‍ തിങ്കളാഴ്ചവരെ 1400 പേരും ചികിത്സതേടി. ഇവര്‍ക്കെല്ലാം ഐ.ഡി.ആര്‍.വി (ഇന്‍ട്രാ ഡെര്‍മിനല്‍ റാബിസ് വാക്‌സിന്‍) കുത്തിവെപ്പാണ് എടുത്തിട്ടുള്ളത്. 


സിറം കുത്തിവെക്കേണ്ട രീതിയില്‍ പരിക്കേല്‍ക്കുന്ന കേസുകള്‍ പ്രതി മാസം മുപ്പതോളം വരുന്നുണ്ട്. താലൂക്ക് ആശുപത്രിയില്‍ രണ്ടു മാസമായിട്ടേയുള്ളു എ.ആര്‍.എസ് ചികിത്സ നല്‍കി തുടങ്ങിയീട്ട്. നേരത്തെ ജില്ല ആശുപത്രി, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രികളേയുമാണ് മണ്ണാര്‍ക്കാട്ടുകാര്‍ ആശ്രയിച്ചിരുന്നത്. 


മണ്ണാര്‍ക്കാട് നഗരസഭ പരിധിയിലുള്‍പ്പെടെ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ് ശല്യം രൂക്ഷമാണ്. ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക് പ്രകാരം നഗരസഭ, കാഞ്ഞിരപ്പുഴ, തച്ചനാട്ടുകര പഞ്ചായത്തുകള്‍ ഹോട്‌സ്‌പോട്ടാണ്. 


തെരുവുനായ് ശല്യം കൂടുമ്ബോഴും ഇവയെ പിടികൂടാനോ വന്ധ്യംകരിക്കാനോ തദ്ധേശസ്ഥാപനങ്ങള്‍ക്കുകീഴില്‍ സംവിധാനങ്ങളില്ലാത്തതും തിരിച്ചടിയാകുന്നുണ്ട്.



Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*