തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തില്‍ മലബാറിലെ സീറ്റ് ക്ഷാമത്തിലേക്കുള്ള സൂചനയായി ട്രയല്‍ അലോട്ട്മെന്‍റ്.

ഫോക്സ് വ്യൂ ന്യൂസ് 


30/05/24

പാലക്കാട് മുതല്‍ കാസർകോട് വരെയുള്ള ആറ് ജില്ലകളിലെ 2,45,976 അപേക്ഷകരില്‍ 1,20,939 പേർക്കാണ് പ്രവേശന സാധ്യത സൂചിപ്പിക്കുന്ന ട്രയല്‍ അലോട്ട്മെന്‍റില്‍ ഇടം ലഭിച്ചത്. കൂടുതല്‍ അപേക്ഷകരുള്ള മലപ്പുറം ജില്ലയില്‍ 82,425 പേരില്‍ 36,385 പേർക്കാണ് ട്രയല്‍ അലോട്ട്മെന്‍റില്‍ ഇടംലഭിച്ചത്. 


ജില്ലയില്‍ ഏകജാലക പ്രവേശനത്തിന് ലഭ്യമായ മെറിറ്റ് സീറ്റുകള്‍ 49,664 ആണ്. അവശേഷിക്കുന്ന സീറ്റുകള്‍കൂടി ചേർത്ത് ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചാലും 32,761 പേർക്ക് ഏകജാലക പ്രവേശനത്തില്‍ സീറ്റുണ്ടാകില്ല. മലബാറിലെ ആറ് ജില്ലകളില്‍ ആകെയുള്ള 1,60,267 മെറിറ്റ് സീറ്റുകളില്‍ 1,20,939 എണ്ണത്തിലേക്കാണ് ട്രയല്‍ അലോട്ട്മെന്‍റ് നടന്നത്. 


അവശേഷിക്കുന്ന 39,328 സീറ്റുകള്‍ കൂടി പരിഗണിച്ചാലും ഈ ജില്ലകളില്‍ ഏകജാലകത്തില്‍ അപേക്ഷിച്ച 85,709 പേർക്ക് സീറ്റുണ്ടാകില്ല. മലപ്പുറത്തിന് പുറമെ, കോഴിക്കോട്, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും അപേക്ഷകരും സീറ്റും തമ്മിലെ അന്തരം വലുതാണ്. 


പാലക്കാട് ജില്ലയില്‍ 45,203 അപേക്ഷകർക്കായി മെറിറ്റിലുള്ളത് 27,199 സീറ്റുകളാണ്. ഇതിലേക്ക് 22,565 പേർക്കാണ് ട്രയല്‍ അലോട്ട്മെന്‍റ് നല്‍കിയത്. കോഴിക്കോട് ജില്ലയില്‍ 48,121 അപേക്ഷകർക്ക് 31,151 മെറിറ്റ് സീറ്റുകളാണുള്ളത്. ഇതിലേക്ക് 23,731 പേർക്കാണ് ട്രയല്‍ അലോട്ട്മെന്‍റ് ലഭിച്ചത്. 


സംസ്ഥാനത്താകെ 4,65,815 പേർ അപേക്ഷിച്ചതില്‍ 3,07,344 മെറിറ്റ് സീറ്റുകളിലേക്ക് 2,44,618 പേർക്കാണ് ട്രയല്‍ അലോട്ട്മെൻറ് ലഭിച്ചത്. അപേക്ഷകർക്ക് വെള്ളിയാഴ്ച വൈകീട്ട് അഞ്ചുവരെ അപേക്ഷകളില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും കൂട്ടിച്ചേർക്കാനും ഒഴിവാക്കാനും അവസരമുണ്ട്. ജൂണ്‍ അഞ്ചിന് ഒന്നാം അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കും.



Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*