അരീക്കോട്: താലൂക്ക് ആശുപത്രിയില്‍ വർഷങ്ങള്‍ക്ക് ശേഷം 24 മണിക്കൂർ അത്യാഹിത വിഭാഗം ആരംഭിച്ചു. 10 വർഷം മുമ്ബാണ് പ്രാഥമികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തിയത്.
ഫോക്സ് വ്യൂ ന്യൂസ്
13/06/24
എന്നാല്‍ പിന്നീടുള്ള വികസനം പേരിലും ഫ്ലക്സ് ബോർഡുകളിലും മാത്രമായി ഒതുങ്ങി. ഇതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു.
വിഷയത്തില്‍ 'മാധ്യമ'വും പല തവണ വാർത്ത നല്‍കിയിരുന്നു. ഇതിന് പിന്നെലെയാണ് കഴിഞ്ഞ വർഷം ആർദ്രം പരിപാടിയുടെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോർജ് ആശുപത്രിയില്‍ സന്ദർശനം നടത്തിയത്. ഈ സമയം പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തിയിരുന്നു. തുടർന്ന് ആശുപത്രിയില്‍ ഉടൻ അത്യാഹിത വിഭാഗം ആരംഭിക്കുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ വിവിധ ഉത്തരവുകള്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചെങ്കിലും അത്യാഹിത വിഭാഗം യാഥാർഥ്യമായില്ല. ഇതിനെതിരെ വലിയ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രദേശവാസികള്‍ രംഗത്തെത്തിയിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച മുതല്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗം ആരംഭിച്ചത്.
മൂന്ന് ഷിഫ്റ്റുകളിലായി അത്യാഹിത വിഭാഗത്തില്‍ മാത്രം ഒരു ഡോക്ടർ, നഴ്സ്, നഴ്സിങ് അസിസ്റ്റൻറ്, അറ്റൻഡർ എന്നിവരാണ് ഉണ്ടാവുക. നേരത്തെ ഉണ്ടായിരുന്ന രണ്ടു നേരത്തെ ഒ.പി രാത്രി എട്ടുവരെ തുടരും.
ഇത് പ്രദേശത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. ഇതോടെ രാത്രികാലങ്ങളില്‍ എന്ത് സംഭവിച്ചാലും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുന്ന ഈ മേഖലയിലെ സാധാരണക്കാർക്ക് ഇനിമുതല്‍ സൗജന്യമായി ചികിത്സ ലഭിക്കും. ആദ്യഘട്ടത്തില്‍ അത്യാഹിത വിഭാഗത്തില്‍ ചെറിയ സൗകര്യങ്ങള്‍ മാത്രമാണ് ഒരുക്കിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടർമാരെ ഉള്‍പ്പെടുത്തി അത്യാഹിത വിഭാഗം വിപുലീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
ദുബായിൽ ജോലി സ്വപ്നം കാണുന്നവർക്കൊരു വിസിറ്റിംഗ്പാക്കേജ്
DUBAI VISIT VISA PACKAGE
⭕ 60 Days Dubai Long Term visa
⭕ 30 Days Accommodation (bachelor Sharing)
⭕ 30 Days Food (Breakfast lunch and dinner)
⭕ 60 Days Covid-19 Insurance
⭕ Air-ticket (One-way 8000-budget) + Return Dummy
⭕ 30 Days Wi-Fi
⭕ NOL card (used for Metro / Bus)
⭕ UAE-Sim card
⭕ Drinking water
⭕ Airport Transfer
കൂടാതെ ജോലി അന്വേഷിക്കാനുള്ള INITIAL SUPPORT
കഴിവും വിശ്വാസവും ഉണ്ടെങ്കിൽ മാത്രമേ ജോലി കിട്ടുള്ളു.അല്ലെങ്കിൽ പോയാൽ തിരിച്ചു വരേണ്ടി വരും.ദയവായി പോയി ജോലി കിട്ടിയില്ല എങ്കിൽ അവരുടെ കഴിവുകേട് കൊണ്ട് മാത്രം ആയിരിക്കും.
🔥 ആരെയും ബുദ്ധിമുട്ടിക്കാതെ ദുബായിൽ പോയി ജോലി അന്വേഷിക്കാൻ സുവർണാവസരം
📍 ദുബൈ വിസിറ്റിംഗ് പാക്കേജ് ആർക്കൊക്കെ ഉപയോഗിക്കാം.
ഇനി ആരുടെയും കാല് പിടിക്കാതെ ദുബായിൽ പോകാം
📍. ദുബായിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിട്ട് സഹായം കിട്ടാത്തവർക്ക്.
സ്വന്തം കഴിവിൽ വിശ്വാസം ഉണ്ടെങ്കിൽ ദുബായിൽ പോയി നല്ല ജോലി കണ്ടെത്താം.
കൂടുതൽ വിവരങ്ങൾക്ക് ഈസി ട്രാവൽ കൊച്ചി കോഴിക്കോട് ഗുരുവായൂർ 8943996600 / 9388186600 / 9387276600 / 938768660.
Comments
Post a Comment