മലപ്പുറം സ്വദേശിയുടെ മരണം: ട്രെയിനിലെ ബര്‍ത്ത് തകര്‍ന്നിട്ടില്ല, അപകടമുണ്ടായത് ചങ്ങല ശരിയായി ഇടാത്തതുകൊണ്ടെന്ന് റെയില്‍വേ
ഫോക്സ് വ്യൂ ന്യൂസ്
26/06/24
ന്യൂഡല്ഹി:തെലങ്കാനയിലെ വാറങ്കലില് വച്ച് ട്രെയിന് യാത്രയ്ക്കിടെ പൊന്നാനി സ്വദേശിയായ യാത്രക്കാരന് മരിച്ച സംഭവത്തില് വിശദീകരണവുമായി റെയില്വേ.ബര്ത്ത് പൊട്ടിവീണിട്ടല്ല, മിഡില് ബെര്ത്തിലുണ്ടായിരുന്ന യാത്രക്കാരന് ബര്ത്ത് ലോക്കു ചെയ്തപ്പോള് ചങ്ങല ശരിയായി ഇടാത്തതു കാരണമാണ് അപകടമുണ്ടായത് എന്നാണ് റെയില്വേ വിശദീകരിക്കുന്നത്.
ചങ്ങല ശരിയായി കൊളുത്താതിരുന്നതു മൂലം മുകളിലെ ബര്ത്ത് താഴെ കിടന്നിരുന്ന യാത്രക്കാരന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ബര്ത്ത് പൊട്ടി വീണു എന്ന പ്രചാരണം തെറ്റാണെന്നും റെയില്വേ വിശദീകരണക്കുറിപ്പില് വ്യക്തമാക്കുന്നു. അപകടം ഉണ്ടായ ഉടന് രാമഗുണ്ടത്ത് ട്രെയിന് നിര്ത്തി ആംബുലന്സ് അടക്കം എത്തിച്ച് പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുകയും വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു. എല്ലാവിധ മെഡിക്കല് സഹായവും റെയില്വേ നല്കിയിരുന്നു.
അപകടമുണ്ടായ ട്രെയിനിന്റെ സീറ്റ് നിസാമുദ്ദീന് സ്റ്റേഷനില് റെയില്വേ അധികൃതര് വിശദമായി പരിശോധിച്ചിരുന്നു. ബര്ത്തിനും സീറ്റിനും കുഴപ്പമില്ലെന്ന് കണ്ടെത്തി. അതിനാല് ബര്ത്ത് പൊട്ടി വീണാണ് യാത്രക്കാരന് മരിച്ചതെന്ന തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നും റെയില്വേ വിശദീകരണക്കുറിപ്പില് ആവശ്യപ്പെട്ടിട്ടുണ്ട്.
മലപ്പുറം മാറഞ്ചേരി വടമുക്ക് അലിഖാന് ആണ് പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. ഡല്ഹിയിലേക്കുള്ള യാത്രയ്ക്കിടെ തെലങ്കാനയ്ക്കടുത്തുള്ള വാറങ്കലില്വെച്ചു താഴത്തെ ബര്ത്തില് കിടക്കുകയായിരുന്ന അലിഖാന്റെ മുകളിലേക്ക് മധ്യഭാഗത്തെ ബര്ത്ത് പതിക്കുകയായിരുന്നു. അപകടത്തില് അലിഖാന്റെ കഴുത്തിന്റെ ഭാഗത്തെ മൂന്ന് എല്ലുകള് പൊട്ടുകയും ഞരമ്ബിന് ക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു. തുടര്ന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്.
https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
വിജയ വർഷം💪🏻💪🏻!!!!
"റിസൾട്ടിലാണ് കാര്യം പരസ്യങ്ങളിലല്ല"
കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ആർമി എഴുത്തു പരീക്ഷ പാസ്സാക്കിയതിന്റെ കിരീടം ഈ വർഷവും DOT SAINIK Academy യുടെ ശിരസ്സിൽ തന്നെ. ആർമി യൂണിഫോം എന്ന സ്വപ്നത്തിന്റെ വളരെ അടുത്തെത്തിയ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ 🙏🏻🙌🏻🥰🥰
For admission and details
Contact : +91 9745 300 325
Comments
Post a Comment