തിരൂരിൽ പീടിക വരാന്തയിൽ കണ്ട മൃതദേഹം ഹംസക്കോയയുടേത്
ഫോക്സ് വ്യൂ ന്യൂസ്
29/06/24
തിരൂർ ബീവറേജിന് മുൻഭാഗത്തെ കടയുടെ വരാന്തയിൽ കണ്ട മൃതദേഹം കോഴിക്കോട് സ്വദേശി ഹംസ കോയയുടെതാണെന്ന് വ്യക്തമായി.
നേരിയ മാനസിക രോഗം ഉള്ള രജനി എന്ന് വിളിക്കുന്ന ഹംസക്കോയ ഇന്നലെ രാത്രി 10 മണിയോടെ വരാന്തയിൽ വന്നു കിടക്കുന്നത് സിസിടിവിയിൽ തെളിഞ്ഞിട്ടുണ്ട്.
രക്തം ഛർദിച്ച് മരണപ്പെട്ടതാകാം എന്നാണ് കരുതുന്നത്. സമീപവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് തിരൂർ പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി .
തിരൂർ ഗവൺമെൻറ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ നടന്നുവരുന്നു.
https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Comments
Post a Comment