നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു.
ഫോക്സ് വ്യൂ ന്യൂസ്
27/06/24
നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ശ്വാസതടസത്തെ തുടർന്ന് ചികിത്സയിലായിരുന്നു.സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.പടമുകള്‍ പള്ളിയില്‍ നാല് മണിക്ക് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.
https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Comments
Post a Comment