തിരൂരങ്ങാടിയിൽ നിന്ന് കാണാതായ 72 വയസ്സായ ഉമ്മയെ ഇത് വരെ കണ്ടെത്താനായില്ല..



ഫോക്സ് വ്യൂ ന്യൂസ് 



26/6/2024

                                                                                                                                        

തിരൂരങ്ങാടി: പനമ്പുഴ റോട്ടിൽ താമസിക്കുന്ന റുഖിയ 72 വയസ്സ് എന്ന ഉമ്മയെ 21/06/2024 ഉച്ചക്ക് 3 മണി മുതൽ പനമ്പുഴ റോട്ടിലെ വീട്ടിൽ നിന്നും കാണാതായിട്ട് ഇന്നേക്ക് 5 ദിവസമായി.


തിരൂരങ്ങാടി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി പോലീസ്,തിരൂരങ്ങാടി ട്രോമാ കെയർ പ്രവർത്തകർ, ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകർ, KET എമർജൻസി റെസ്ക്യൂ പ്രവർത്തകർ. നാട്ടുകാരും ചേർന്ന് നാല് ദിവസമായി വീടിന്റെ പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.


പരപ്പനങ്ങാടി പോലീസിന്റെ നിർദേശ പ്രകാരം ട്രോമാ കെയർ പരപ്പങ്ങാടി യൂണിറ്റ് ബോട്ടുമായി എത്തി കടലുണ്ടി പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.


പ്രദേശത്തെ 100ഓളം CCTV ക്യാമറ പരിശോധിച്ചു എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ തിരൂരങ്ങാടി പോലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്കോട് എത്തി തിരച്ചിൽ നടത്തി എങ്കിലും ശ്രമം വിജയിച്ചില്ല. പ്രദേശത്ത് രണ്ട് ദിവസമായി ശക്തമായ മഴയായിരുന്നു. ഇനിയുള്ള സംശയം ഏതെങ്കിലും വാഹനത്തിൽ കയറി എവിടെ എങ്കിലും ഇറങ്ങി വഴി അറിയാതെ പോയിട്ടുണ്ടോ എന്ന സംശയം മാത്രം . ശരിയായ രീതിയിൽ നടക്കാനോ സംസാരിക്കാനോ കഴിയാത്ത ഈ ഫോട്ടോയിൽ കാണുന്ന ഉമ്മയെ എവിടെ എങ്കിലും കണ്ടെത്തിയാൽ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറീക്കുക..

9847824527

9947545454

https://chat.whatsapp.com/JKbOooj9owbLTeEZQnkzGF



Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*