ഹൈസ്കൂൾ - ഹയർ സെക്കണ്ടറി ഏകീകരണം അനുവദിക്കില്ല: വി ഡി സതീശൻ.

ഫോക്സ് വ്യൂ ന്യൂസ് 


26/06/24


തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഹൈസ്കൂൾ ഹയർ സെക്കണ്ടറി  ഏകീകരണ നീക്കം അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കാലങ്ങളായി തുടരുന്ന പൊതുവിദ്യാഭ്യാസ രംഗത്തെ  കേരളാ മോഡലിന് തുരങ്കം വക്കുന്ന ഏകീകരണമെന്ന തുഗ്ലക്കിയൻ പരിഷ്കാരത്തിൽ നിന്ന് സർക്കാറും വിദ്യാഭ്യാസ വകുപ്പും പിൻമാറണം . ഭരണപക്ഷ അധ്യാപക സംഘടനക്ക് സ്വാധീനമില്ലെന്ന കാരണത്താൽ മാത്രം മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ഹയർ സെക്കണ്ടറി  മേഖലയെ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിലെ പൊതു സമൂഹം അംഗീകരിക്കില്ലെന്നും ശക്തമായ പ്രക്ഷോഭത്തിന് അധ്യാപകർക്കൊപ്പം കേരളത്തിലെ  പ്രതിപക്ഷവും ഉണ്ടാകുമെ ന്നും അദ്ദേഹം പറഞ്ഞു.


 വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമായി പുറത്തിറക്കിയ അക്കാദമിക് കലണ്ടർ പിൻവലിക്കുക , പാഠ്യ പദ്ധതി പരിഷ്കരണത്തിലെ രാഷ്ട്രീയവൽക്കരണം അവസാനിപ്പിക്കുക , പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക , ക്ഷാമബത്ത കുടിശ്ശിക അടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിക്കുക, ഹയർ സെക്കണ്ടറി മേഖലയിലെ സ്ഥാനക്കയറ്റ - തസ്തിക നിർണയ നടപടികൾ വേഗത്തിലാക്കുക , അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക , പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ നിയമസഭാ മാർച്ചിൽ എം എൽ എ മാരായ ടി വി ഇബ്രാഹിം, നജീബ് കാന്തപുരം , പ്രൊ. ആബിദ് ഹുസൈൻ തങ്ങൾ, സനൽകുമാർ എന്നിവർ പങ്കെടുത്തു.


 പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതി ജനറൽ കൺവീനർ കെ അബ്ദുൾ മജീദ് അധ്യക്ഷ്യം വഹിച്ചു. കോ ഓഡിനേറ്റർ കെ എം അബ്ദുള്ള , ട്രഷറർ എ വി ഇന്ദുലാൽ, വൈസ് ചെയർമാൻമാരായ ആർ അരുൺകുമാർ , അനിൽ എം ജോർജ് , കെ ടി അബ്ദുൾ ലത്തീഫ്, ജോയിൻ്റ് കൺവീനർമാരായ എം. എ ലത്തീഫ് ,  സിജു കെ , ഡി ആർ ജോസ് എന്നിവർ നേതൃത്വം നൽകി. അംഗസംഘടനാ സംസ്ഥാന  നേതാക്കളായ പി കെ അരവിന്ദൻ , പി കെ അസീസ് , എസ് മനോജ് , കെ വെങ്കിട മൂർത്തി, കെ കെ ആലിക്കുട്ടി , ടി. പി അബ്ദുൽ ഹഖ്,അനിൽ വട്ടപ്പാറ, സി. എ. എൻ. ശിബിലി, വർഗീസ് തുടങ്ങിയവർ സംസാരിച്ചു.


https://chat.whatsapp.com/JKbOooj9owbLTeEZQnkzGF


⚠️ശ്രദ്ദിക്കുക..⚠️

നഴ്സിങ്‌ & പാരമെഡിക്കൽ കോഴ്‌സുകൾ പഠിക്കേണ്ടത് മികച്ച പ്രാക്ടിക്കൽ സൗകര്യമുള്ള ഹോസ്പിറ്റലിൽ നിന്ന് തന്നെയാകണം...


👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️👩🏻‍⚕️

അതിവേഗം വളരുന്ന ആരോഗ്യ മേഖലയിൽ സുരക്ഷിതമായൊരു ജോലിയാണോ നിങ്ങളുടെ സ്വപ്നം...?🏥🏥🏥🏥🏥🏥🏥🏥🏥🏥

UGC അംഗീകൃത യൂണിവേഴ്സിറ്റിയുടെ പാരാമെഡിക്കൽ ഡിഗ്രി /ഡിപ്ലോമ കോഴ്‌സുകൾ 👩🏻‍⚕️പെൺകുട്ടികൾക്ക് നമ്മുടെ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ പഠിക്കാം...

2023-24 വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..


Courses:-👇

👩🏻‍⚕️ Professional Nursing

🔰 GNM

General Nursing & Midwifery

💰Education Loan Available

🔺 BSC RADIOLOGY& IMAGING TECHNOLOGY

🔺 BSC MEDICAL LAB TECHNOLOGY

🔺 BSC OPERATION THEATER & ANASTHESIA TECHNOLOGY

🔺 B.VOC DEGREE IN DIALYSIS TECHNOLOGY

🔺 B.VOC DEGREE IN OPERATION THEATRE TECHNOLOGY

🔺 B.VOC DEGREE IN RADIOLOGY &IMAGING TECHNOLOGY

🔺 B.VOC DEGREE IN MEDICAL LAB TECHNOLOGY

👩🏻‍⚕️ Admission Only For Girls.


For More Details Contact

📱7034912222

📱8590292910

*Royal College of Science and Management

Opp: Mother Care Hospital Mannarkkad,

PALAKKAD

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*