മണ്ണാർക്കാട് നെല്ലിപ്പുഴ ഡിഎച്ച്‌എസില്‍ വിജയോത്സവം സംഘടിപ്പിച്ചു.
ഫോക്സ് വ്യൂ ന്യൂസ്
27/06/24
എസ്‌എസ്‌എല്‍സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയവരേയും, എല്‍എസ്‌എസ്, യുഎസ്‌എസ് സ്കോളർഷിപ്പ് നേടിയവരേയും, സംസ്ഥാന ദേശീയ തലത്തില്‍ കലാ, കായിക, പ്രവൃത്തി പരിചയ മേളയില്‍ വിജയികളായവരേയുമാണ് അനുമോദിച്ചത്.ചടങ്ങ് വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്‍റ് പി.കെ. അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ സി. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി. 2024-25 വർഷത്തേക്കുള്ള സ്കൂള്‍ മാസ്റ്റർപ്ലാൻ നഗരസഭാധ്യക്ഷൻ ഡിഇഒ ഇൻചാർജ് ആർ.എല്‍. സിന്ധുവിന് നല്‍കി പ്രകാശനം നിർവഹിച്ചു.
അലനല്ലൂർ: ഗവ. വൊക്കേഷണല്‍ ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌എസ്‌എല്‍സി, വൊക്കേഷണല്‍ ഹയർ സെക്കൻഡറി, ഹയർസെക്കൻഡറി, യുഎസ്‌എസ്, എൻഎംഎംഎസ് പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിക്കുന്നതിനായി വിജയോത്സവം സംഘടിപ്പിച്ചു.
വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബഷീർ തെക്കൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആയിഷാബി ആറാട്ടുതൊടി, ജില്ലാ പഞ്ചായത്ത് മെംബർ എം. മെഹർബാൻ, ഗ്രാമപഞ്ചായത്ത് മെംബർ ലത മുള്ളത്ത്, പിടിഎ പ്രസിഡന്‍റ് സുരേഷ് ബാബു, നിയാസ് കൊങ്കത്ത്, പ്രിൻസിപ്പല്‍ കെ. സുജിത്ത്, ഹെഡ്മാസ്റ്റർ പി. രാധാകൃഷ്ണൻ, കെ.ജെ. ലിസി, സ്റ്റാഫ് സെക്രട്ടറിമാരായ ബിജു ജോസ്, എ.എം. യൂസഫ്, കെ. സ്വാമിനാഥൻ മാസ്റ്റർ, കെ. ജയറാം, വി. നരേന്ദ്രൻ, ഹബീബുള്ള അൻസാരി, റംഷീദ്, അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.
https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Comments
Post a Comment