മലപ്പുറം: കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടര് മറിഞ്ഞ് യാത്രക്കാരന് മരിച്ചു. മലപ്പുറം എടവണ്ണ പാലപ്പറ്റയിലാണ് ദാരുണസംഭവം

 ഫോക്സ് വ്യൂ ന്യൂസ് 

28/06/24


അരീക്കോട് സ്വദേശി പൂവഞ്ചേരി അബ്ദുള് ഹമീദാണ് മരിച്ചത്. 

ഇന്നലെ രാത്രി 12മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട സ്കൂട്ടര് മറിഞ്ഞ് ഇദ്ദേഹത്തിന് ഗുരുതരമായി പരുക്കേറ്റിരുന്നു.ഇദ്ദേഹത്തെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.


എടവണ്ണ പാലപ്പറ്റ മേഖലയില് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാര് പറയുന്നു. ഇരുചക്രവാഹനങ്ങള് അപകടത്തില് പെടുന്നത് സാധാരണയാണ്. നിരവധി തവണ പരാതി പറഞ്ഞിട്ടും ഇത്തരം കാര്യങ്ങളില് അധികൃതരുടെ ഇടപെടല് ഉണ്ടാകുന്നില്ലെന്ന പരാതിയും ഉയര്ന്നിരുന്നു.


https://chat.whatsapp.com/JKbOooj9owbLTeEZQnkzGF



Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*