തിരൂർ: മലബാറിലെ ട്രെയിൻ യാത്രക്കാരുടെ തിരക്ക് കുറക്കാൻ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ട്രെയിൻ സർവിസ് അനുവദിച്ച് ദക്ഷിണ റെയില്‍വേ.
ഫോക്സ് വ്യൂ ന്യൂസ്
29/06/24
ഷൊർണൂർ-കണ്ണൂർ (06031), കണ്ണൂർ-ഷൊർണൂർ (06032) അണ്‍റിസർവ്ഡ് സ്പെഷല്‍ ട്രെയിനാണ് പുതുതായി അനുവദിച്ചത്. ജൂലൈ രണ്ടിന് ഷൊർണൂരില്‍നിന്നാണ് ആദ്യ സർവിസ് ആരംഭിക്കുന്നത്.
രണ്ട് എസ്.എല്‍.ആർ കോച്ചുകള്‍ ഉള്‍പ്പെടെ 12 കോച്ചുകളാണുണ്ടാവുക. ആഴ്ചയില്‍ നാലു ദിവസമാണ് സർവിസ് നടത്തുക.
ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3.40ന് ഷൊർണൂരില്‍ സർവിസ് ആരംഭിച്ച് 7.40ന് കണ്ണൂരിലെത്തും.
3.54 -പട്ടാമ്ബി, 4.13 -കുറ്റിപ്പുറം, 4.31 -തിരൂർ, 4.41 -താനൂർ, 4.49 -പരപ്പനങ്ങാടി, 5.15 -ഫറോക്ക്, 5.30 -കോഴിക്കോട്, 06-01 -കൊയിലാണ്ടി, 06.20 -വടകര, 6.33 മാഹി, 6.48 -തലശ്ശേരി എന്നിങ്ങനെയാണ് സമയക്രമം.
ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.10ന് കണ്ണൂരില്‍നിന്ന് യാത്ര തുടങ്ങി ഉച്ചക്ക് 12.30ന് ഷൊർണൂരിലെത്തും. 8.25 -തലശ്ശേരി, 8.36 -മാഹി, 8.47 -വടകര, 09.09 -കൊയിലാണ്ടി, 09.45 -കോഴിക്കോട്, 10.05 -ഫറോക്ക്, 10.17 -പരപ്പനങ്ങാടി, 10.26 -താനൂർ, 10.34 -തിരൂർ, 10.49 -കുറ്റിപ്പുറം, 11.10 -പട്ടാമ്ബി എന്നിങ്ങനെയാണ് സമയക്രമം.
https://chat.whatsapp.com/JKbOooj9owbLTeEZQnkzGF
Comments
Post a Comment