കാളികാവ്: ചോക്കാട് വാളക്കുളം കോളനിയില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെതിരെ കാളികാവ് പൊലീസ് കേസെടുത്തു.



ഫോക്സ് വ്യൂ ന്യൂസ് 

29/06/24


വാളക്കുളം സക്കീർ, ഉസ്മാൻ എന്നിവർ ഉള്‍പ്പെടെ കണ്ടാല്‍ അറിയുന്ന 15 പേർക്കെതിരെയാണ് കേസ്.


പൂക്കോട്ടുംപാടം തട്ടിയേക്കല്‍ ഷാഫി, പന്നിക്കോട്ടുമുണ്ട സ്വദേശികളായ മുതുകുളവൻ ഫായിസ് (പാണ്ഡ്യൻ), മുതുകുളവൻ ജിഷാൻ എന്നിവർ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ജിഷാന്റെ മൊഴി പ്രകാരമാണ് കേസെടുത്തത്. 


ബുധനാഴ്ച വൈകീട്ട് ഏഴിന് കടയില്‍ ഇരിക്കുമ്ബോള്‍ കാപ്പ ഉള്‍പ്പെടെയുള്ള കേസിലെ പ്രതിയായ ഫായിസിനെക്കുറിച്ച്‌ നാട്ടുകാരുടെ ഭാഗത്തുനിന്ന് സംസാരമുണ്ടായി. മുൻകാല കേസുകളെക്കുറിച്ച്‌ സംസാരിച്ചത് ചോദ്യം ചെയ്തതിന് പതിനഞ്ചോളം പേർ അക്രമിച്ചുവെന്നാണ് ജിഷാൻ മൊഴി നല്‍കിയത്. തടഞ്ഞുവെച്ച്‌ കൈ കൊണ്ടും വടി കൊണ്ടും അടിച്ച്‌ എല്ല് പൊട്ടിച്ചത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് കേസെടുത്തത്. ബുധനാഴ്ചത്തെ അടിയില്‍ നിസ്സാരമായി പരിക്കുപറ്റിയ വല്ലാഞ്ചിറ ഉമൈർ വ്യാഴാഴ്ച നാട്ടിലെത്തി വീണ്ടും പ്രകോപനമുണ്ടാക്കിയതായി പറയപ്പെടുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഉമൈറിന്റെ മൊഴി എടുത്തിട്ടില്ല. ഉമൈറിന്റെ മൊഴി പ്രകാരം മറ്റൊരു കേസ് കൂടി സംഭവത്തില്‍ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.


https://chat.whatsapp.com/JKbOooj9owbLTeEZQnkzGF

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*