കുവൈത്തിലേക്ക് മടങ്ങിയത് രണ്ടുമാസം മുൻപ്; നൂഹിനെ തിരിച്ചറിഞ്ഞത് സഹോദരങ്ങള്‍ നടത്തിയ തിരച്ചിലില്‍.


ഫോക്സ് വ്യൂ ന്യൂസ് 


13/06/24


ലപ്പുറം: കുവൈത്തില്‍ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ മരണപ്പെട്ടവരില്‍ മലപ്പുറം കൂട്ടായി സ്വദേശിയും. കോത പറമ്ബിന് പടിഞ്ഞാറ് പരേതനായ കുപ്പന്റെ പുരക്കല്‍ ഹംസയുടെ മകൻ നൂഹ് (42) ആണ് മരിച്ചത്.


രണ്ട് മാസം മുമ്ബാണ് അവധി കഴിഞ്ഞ് നൂഹ് കുവൈത്തിലേക്ക് മടങ്ങിയത്. രണ്ട് സഹോദരങ്ങള്‍ കുവൈത്തിലുണ്ട്. ഇവർ നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രിയാണ് നൂഹിനെ തിരിച്ചറിഞ്ഞത്.


കഴിഞ്ഞ ആറ് വർഷമായി പ്രവാസിയാണ് കൂട്ടായി സ്വദേശി നൂഹ്. ഇദ്ദേഹം താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായതെന്ന് വിവരം ലഭിച്ചത് മുതല്‍ ബന്ധുക്കള്‍ ആധിയിലായിരുന്നു. മൊബൈലില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. തുടർന്ന് സഹോദരങ്ങള്‍ ദുരന്ത പ്രദേശത്തെത്തി അന്വേഷണം നടത്തുകയായിരുന്നു.


ലോകത്തെ നടുക്കിയ ദുരന്തത്തില്‍ ഇതുവരെയായി അമ്ബതോളം പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ 14 മലയാളികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മംഗെഫില്‍ ബുധനാഴ്ചയാണ് തൊഴിലാളികള്‍ കെട്ടിടത്തില്‍ തീപ്പിടിത്തമുണ്ടായത്.


https://chat.whatsapp.com/JKbOooj9owbLTeEZQnkzGF



Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*