മലപ്പുറം: നിലമ്ബൂർ, പെരിന്തല്‍മണ്ണ, എടപ്പാള്‍, പൊന്നാനി എന്നിവിടങ്ങളില്‍ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ സ്ഥലത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഉടൻ സൗകര്യമൊരുക്കും.



ഫോക്സ് വ്യൂ ന്യൂസ് 


14/06/24


നിലവില്‍ ജില്ലയില്‍ ടെസ്റ്റ് നടക്കുന്ന ഏഴ് ഗ്രൗണ്ടുകളും ഡ്രൈവിംഗ് സ്‌കൂളുടമകള്‍ വാടകയ്ക്കെടുത്തതാണ്. പൊന്നാനി, എടപ്പാള്‍, നിലമ്ബൂർ എന്നിവിടങ്ങളില്‍ ഈ മാസം ഗ്രൗണ്ട് ഒരുക്കുന്ന പ്രവൃത്തികള്‍ പൂർത്തിയാവും. പെരിന്തല്‍മണ്ണയില്‍ മണ്ണ് മാറ്റുന്ന പ്രവൃത്തി പൂർത്തീകരിക്കാനുണ്ട്. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ച്‌ ജില്ലയിലെ ഡ്രൈവിംഗ് സ്‌കൂളുകള്‍ ബഹിഷ്‌കരണ സമരം നടത്തിയിരുന്നു. ചിലയിടങ്ങളില്‍ ടെസ്റ്റ് ഗ്രൗണ്ട് അടച്ചിട്ടു. ഈ പശ്ചാത്തലത്തിലാണ് സ്വന്തം ഡ്രൈവിംഗ് ഗ്രൗണ്ട് സജ്ജമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. അതേസമയം, ജില്ലാ ആസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റിന് സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പാണക്കാട് ഇൻകെല്‍ എഡ്യൂസിറ്റിയില്‍ ടെസ്റ്റിംഗ് ഗ്രൗണ്ട് ഒരുക്കാൻ അഞ്ചേക്കർ സ്ഥലം കണ്ടെത്തി സർക്കാരിലേക്ക് പ്രപ്പോസല്‍ നല്‍കിയിരുന്നെങ്കിലും തീരുമാനം നീണ്ടതോടെ ഈ ഭൂമി മറ്റു സംരംഭങ്ങള്‍ക്ക് ഇൻകെല്‍ അധികൃതർ കൈമാറി. ഇവിടെ ഇനിയും ഭൂമി ഉണ്ടെങ്കിലും ഭൂപ്രകൃതി ടെസ്റ്റിംഗ് ഗ്രൗണ്ടിന് അനുയോജ്യമല്ല. മലപ്പുറം ആർ.ടി ഓഫീസിനും പെരിന്തല്‍മണ്ണ, നിലമ്ബൂർ, കൊണ്ടോട്ടി, തിരൂർ, തിരൂരങ്ങാടി, പൊന്നാനി സബ് ആർ.ടി ഓഫിസുകള്‍ക്കും കീഴില്‍ ജില്ലയില്‍ ഏഴ് കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് ടെസ്റ്റ് നടന്നുവരുന്നത്.


കാത്തിരിപ്പില്‍ ആയിരങ്ങള്‍

പ്രതിദിന ടെസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയുള്ള ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ ഉത്തരവ് നടപ്പിലാക്കാൻ തുടങ്ങിയതോടെ ഡ്രൈവിംഗ് ടെസ്റ്റിനായി ആയിരങ്ങളാണ് ജില്ലയില്‍ കാത്തിരിക്കുന്നത്.

ലേണേഴ്സിന് ആറ് മാസമാണ് കാലാവധി. ഇതിനുള്ളില്‍ ഗ്രൗണ്ട്, റോഡ് ടെസ്റ്റുകള്‍ എടുത്തില്ലെങ്കില്‍ ലേണേഴ്സ് പരീക്ഷ വീണ്ടുമെഴുതണം. ടെസ്റ്റിന് സ്ലോട്ട് കിട്ടാത്തതിനാല്‍ പലരുടേയും ലേണേഴ്സ് നഷ്ടപ്പെടുന്ന സ്ഥിതിയാണ്.

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരംമൂലം ആഴ്ചകളോളം ടെസ്റ്റുകള്‍ മുടങ്ങിയിരുന്നു. ഈ സമയവും ലേണേഴ്സ് പരീക്ഷ തുടർന്നിരുന്നതിനാല്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകരുടെ എണ്ണം പ്രതിദിനം ഉയരുന്നുണ്ട്.

രണ്ട് മോട്ടോർ വെഹിക്കിള്‍ ഇൻസ്‌പെക്ടർമാരുള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകള്‍ മാത്രമേ നടത്താൻ പാടുളളു.

അധികമായി ടെസ്റ്റുകള്‍ നടത്താൻ എൻഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്ന് എം.വി.ഐമാരെ അയക്കുമെന്നാണ് ഗതാഗത വകുപ്പ് മന്ത്രി പറഞ്ഞിരുന്നതെങ്കിലും ഇത് പ്രാവർത്തികമായിട്ടില്ല.

ജില്ലയിലെ എൻഫോഴ്സ്‌മെന്റ് വിഭാഗം തന്നെ മതിയായ ജീവനക്കാരില്ലാതെ പ്രയാസപ്പെടുന്നുണ്ട്. ഇവരെ ഡ്രൈവിംഗ് ടെസ്റ്റിലേക്ക് കൂടി മാറ്റിയാല്‍ റോഡിലെ നിയമലംഘനങ്ങള്‍ പരിശോധിക്കാൻ ആളില്ലാത്ത സ്ഥിതി വരും.


https://chat.whatsapp.com/ErFQwR3qCMQ3speCuMBrlK



വിജയ വർഷം💪🏻💪🏻!!!! 

 "റിസൾട്ടിലാണ് കാര്യം പരസ്യങ്ങളിലല്ല"

കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ആർമി എഴുത്തു പരീക്ഷ പാസ്സാക്കിയതിന്റെ കിരീടം ഈ വർഷവും DOT SAINIK Academy യുടെ ശിരസ്സിൽ തന്നെ. ആർമി യൂണിഫോം എന്ന സ്വപ്നത്തിന്റെ വളരെ അടുത്തെത്തിയ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ 🙏🏻🙌🏻🥰🥰

For admission and details 

Contact : +91 9745 300 325

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*