മലപ്പുറം: കുട്ടികള്‍ ലഹരിക്കായി മരുന്നുകള്‍ ദുരുപയോഗംചെയ്യുന്നതു തടയാൻ, ഷെഡ്യൂള്‍ എച്ച്‌, എച്ച്‌-ഒന്ന്, എക്സ് വിഭാഗത്തിലെ മരുന്നുകള്‍ വില്‍ക്കുന്ന ജില്ലയിലെ എല്ലാ ഫാർമസികളിലും മെഡിക്കല്‍ഷോപ്പുകളിലും സി.സി.ടി.വി.ക്യാമറകള്‍ സ്ഥാപിക്കാൻ കളക്ടർ വി.ആർ. വിനോദ് ഉത്തരവിട്ടു. സി.ആർ.പി.സി. സെക്ഷൻ 133 പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റുകൂടിയായ കളക്ടറുടെ ഉത്തരവ്.


ഫോക്സ് വ്യൂ ന്യൂസ് 

27/06/24

കടയ്ക്കുപുറത്തും അകത്തുമായി ക്യാമറകള്‍ സ്ഥാപിക്കണം. ഇതിനായി കടയുടമകള്‍ക്ക് ഒരുമാസത്തെ സമയം നല്‍കി. പരിശോധിക്കുന്നതിനായി ജില്ലാ ഡ്രഗ്സ് കണ്‍ട്രോള്‍ അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റെക്കോഡുചെയ്യുന്ന ക്യാമറാഫൂട്ടേജുകള്‍ ജില്ലാ ഡ്രഗ്സ് വിഭാഗം ഉദ്യോഗസ്ഥർക്കും ചൈല്‍ഡ് വെല്‍ഫെയർ പോലീസ് ഓഫീസർക്കും ഏതുസമയത്തും പരിശോധിക്കാം.


ദേശീയ സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം 2019-ല്‍ നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ, മലപ്പുറം അടക്കമുള്ള ആറു ജില്ലകളില്‍ ഷെഡ്യൂള്‍ എച്ച്‌, എച്ച്‌-ഒന്ന്, എക്സ് വിഭാഗത്തിലെ മരുന്നുകളുടെ ദുരുപയോഗം കൂടുതലാണെന്നു കണ്ടെത്തുകയും ഈ ജില്ലകളെ വള്‍നറബിലിറ്റി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.




https://chat.whatsapp.com/JKbOooj9owbLTeEZQnkzGF

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*