വേദനിക്കുന്ന മനുഷ്യരെ ഒരിക്കല്‍കൂടി ചേര്‍ത്തുപിടിച്ച് സുബൈദ; അന്ന് ആടുകളെ വിറ്റ പണമാണെങ്കില്‍ ഇന്ന് ചായക്കടയിലെ വരുമാനം


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിലെ വരുമാനം കൈമാറി കൊല്ലം പള്ളിത്തോട്ടം സ്വദേശിനി സുബൈദ. വയനാട്ടിലെ ദുരന്തഭൂമിയില്‍ ജീവിതം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കായി 10000 രൂപയാണ് സുബൈദ കൈമാറിയത്.  എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ടാണ് സുബൈദ തുക കൈമാറിയത്.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനു സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. 2018 ലെ

 പ്രളയത്തിന്റെ സമയത്ത് തന്റെ ആടുകളെ വിറ്റ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിലെ വരുമാനം കൈമാറി കൊല്ലം പള്ളിത്തോട്ടം സ്വദേശിനി സുബൈദ. വയനാട്ടിലെ ദുരന്തഭൂമിയില്‍ ജീവിതം നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്കായി 10000 രൂപയാണ് സുബൈദ കൈമാറിയത്.  എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ക്ക് നേരിട്ടാണ് സുബൈദ തുക കൈമാറിയത്.
പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനു സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. 2018 ലെ പ്രളയത്തിന്റെ സമയത്ത് തന്റെ ആടുകളെ വിറ്റ പണമായിരുന്നു സുബൈദ സിഎംഡിആര്‍എഫിന് സംഭാവന ചെയ്തത്. സുബൈദയെ കൂടാതെ പനയം ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മസേന 17000 രൂപയും ശാന്ത രാജപ്പന്‍ 1000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സംഭാവന ചെയ്‌തെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അറിയിച്ചു.


Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*