Posts

Showing posts from August, 2024

ദേശീയപാതയുടെ ടോള്‍പ്ലാസകളില്‍ വാഹനനിര 100 മീറ്റർ പരിധിക്കു പുറത്തേക്ക് നീണ്ടാലും ഇനിമുതല്‍ ടോള്‍ നല്‍കണമെന്ന് ദേശീയപാത അതോറിട്ടി.

Image
ക്യൂ 100 മീറ്ററിലേറെ ആയാല്‍ ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിടണമെന്ന ഇളവാണ് ദേശീയപാത അതോറിട്ടി പിൻവലിച്ചത്. രാജ്യത്ത് ഫാസ്ടാഗ് സംവിധാനം നടപ്പായതോടെയാണ് 10 സെക്കൻഡ് പോലും വാഹനങ്ങള്‍ കാത്തിരിക്കാൻ പാടില്ലെന്ന ഉദ്ദേശത്തോടെ 2021ല്‍ ഇളവ് കൊണ്ടുവന്നത്. ഈ നിർദേശം നടപ്പാക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്ന് ഹൈക്കോടതി ഉള്‍പ്പെടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജിപിഎസ് അധിഷ്ഠിത ടോള്‍സംവിധാനം നടപ്പാക്കാൻ കേന്ദ്ര റോഡ് ഉപരിതല മന്ത്രാലയം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് സൂചന. കാത്തിരിപ്പ് സമയം അഞ്ചുമിനിറ്റോ അതില്‍ കൂടുതലോയുള്ള 100 ടോള്‍പ്ലാസകളിലെ ട്രാഫിക് നിരീക്ഷിക്കാൻ സിസിടിവി കാമറകള്‍ സ്ഥാപിച്ച്‌ നിരീക്ഷിക്കും. ഇവിടങ്ങളില്‍ പകരം സംവിധാനം ഏർപ്പെടുത്തും. വരും ജിപിഎസ് അധിഷ്ഠിത ടോള്‍ സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോള്‍ നല്‍കാൻ അവസരമൊരുക്കുന്ന സംവിധാനമാണ് ജിപിഎസ് അധിഷ്ഠിത ടോള്‍ ബൂത്തുകള്‍. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കിയാണ് വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍നിന്നും ടോളിനുള്ള പണം ഈടാക്കുക. രാ...

സിദ്ദിഖിനെതിരായ ബലാത്സംഗ കേസില്‍ പരാതിക്കാരിയുമായി പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെത്തി തെളിവെടുപ്പ് നടത്തി.

Image
സിദ്ദിഖ് താമസിച്ച മുറി പരാതിക്കാരി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. സംഭവം നടന്ന 2016 ജനുവരി 28ന് 101 D മുറിയിലാണ് സിദ്ദിഖ് താമസിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പരാതിക്കാരിക്കൊപ്പം ഹോട്ടലിലെത്തിയ സുഹൃത്തിൻ്റെ മൊഴിയും രേഖപ്പെടുത്തി. തെളിവെടുപ്പ് പൂര്‍ണമായും വീഡിയോയില്‍ ചിത്രീകരിച്ചു. മുകേഷ്, ഇടവേള ബാബു, മണിയൻ പിളള രാജു അടക്കമുളളവർക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ തെളിവെടുപ്പ് ഇന്നും തുടരും.ഇടവേള ബാബുവിന്‍റെ കൊച്ചിയിലെ ഫ്ലാറ്റിലും ബോള്‍ഗാട്ടി പാലസ് ഹോട്ടലിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ഇടവേള ബാബുവിന്‍റെ കലൂരുളള ഫ്ളാറ്റില്‍ വെച്ച്‌ തന്നെ ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ മൊഴി. മുകേഷിന്‍റെ മരടിലെ വില്ലയില്‍ നടിയെ എത്തിച്ച്‌ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.

മലപ്പുറം: പി.വി അൻവർ എം.എല്‍.എ - എസ്.പി സുജിത് ദാസ് ഫോണ്‍ സംഭാഷണത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകുമെന്ന് സൂചന.

Image
ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമെടുക്കും. സംഭാഷണം സുജിത് ദാസിന്‍റേതു തന്നെയാണെന്ന് കണ്ടെത്തിയാല്‍ നടപടിക്ക് സാധ്യതയുണ്ട്. എ.ഡി.ജി.പി അജിത് കുമാറിനെതിരെ നടത്തിയ പരാമർശങ്ങളും അന്വേഷിക്കും. അൻവറിന്‍റെ സംഭാഷണത്തില്‍ പാർട്ടിക്ക് അതൃപ്തിയുള്ളതാ‍യും വിവരമുണ്ട്. എസ്.പി ക്യാമ്ബ് ഓഫീസിലെ മരം മുറിച്ച്‌ കടത്തിയെന്ന കേസിലെ പരാതി പിൻവലിച്ചാല്‍ ജീവിത കാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്നാണ് മലപ്പുറം മുൻ എസ് പി സുജിത് ദാസ് പി.വി. അൻവറിനെ ഫോണില്‍ വിളിച്ച്‌ പറഞ്ഞത്. എന്നാല്‍ ഈ ആവശ്യത്തിന് വ്യക്തമായ മുറുപടി നല്‍കുകയോ ഉറപ്പ് നല്‍കുകയോ ചെയ്യാതിരിക്കുന്ന എം.എല്‍.എ എം.ആർ. അജിത് കുമാറിന്‍റെ ബന്ധങ്ങളെ കുറിച്ച്‌ തിരിച്ച്‌ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെക്കുറിച്ചുള്ള പരാമർശവും ഗുരുതരമെന്നാണ് വിലയിരുത്തല്‍. 25 വ‍ർഷത്തെ സ‍ർവ്വീസ് ഉണ്ടെന്നും അത്രയും കാലം താൻ എംഎല്‍എയോട് കടപ്പെട്ടിരിക്കുമെന്നും സുജിത് ദാസ് സംഭാഷണത്തിനിടെ പറയുന്നു. തന്നെ സഹോദരനെപ്പോലെ കാണണം എന്നും എസ്.പി കൂട്ടിച്ചേ‍ർക്കുന്നു. ഇതിന് പിന്നാലെ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരെ എസ്.പി ഗുരുതര ആരോ...

മലപ്പുറം: വീട്ടില്‍ ചന്ദനം സൂക്ഷിച്ചയാള്‍ പിടിയില്‍. മലപ്പുറം മഞ്ചേരി പുല്ലാര ഇല്ലിക്കല്‍ തൊടി അസ്കർ അലി എന്നയാളെയാണ് വനംവകുപ്പ് പിടികൂടിയത്

Image
വീട്ടില്‍ ചന്ദനം സൂക്ഷിച്ചയാള്‍ പിടിയില്‍. മലപ്പുറം മഞ്ചേരി പുല്ലാര ഇല്ലിക്കല്‍ തൊടി അസ്കർ അലി എന്നയാളെയാണ് വനംവകുപ്പ് പിടികൂടിയത്. ഇയാളുടെ വീട്ടില്‍ നിന്നും 66 കിലോ ചന്ദനവും പിടിച്ചെടുത്തു. വീടിനോട് ചേർന്നുള്ള ഷെഡില്‍ ചാക്കുകളിലാക്കിയായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്. അസ്കർ അലിയില്‍ നിന്നും പിടിച്ചെടുത്ത ചന്ദനത്തിന് മൂന്ന് ലക്ഷത്തോളം രൂപ വില വരും മഞ്ചേരിയിലെ ചന്ദനമാഫിയയിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ ആണ് അസ്ക്കർ അലിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള ഷെഡില്‍ നാല് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച ചന്ദനം പിടിച്ചെടുത്തത്. വിശദമായ തെരച്ചിലില്‍ പറമ്ബിലെ തെങ്ങിൻ്റെ മടലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലും കുറച്ച്‌ ചന്ദനം കണ്ടെത്തിയത്. ഇയാള്‍ക്ക് സേലത്ത് പിടിയിലായ ചന്ദന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. ജൂണ്‍ നാലിനാണ് സേലത്ത് 1200 കിലോ ചന്ദനവുമായി ആറ് പേർ തമിഴ്നാട്ടില്‍ പിടിയിലായത്. മറയൂരില്‍ നിന്നടക്കം ശേഖരിച്ച്‌ പുതുശ്ശേരിയിലെ ചന്ദന ഫാക്ടറിയിലിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ആറംഗ സ...