മലപ്പുറം: വീട്ടില്‍ ചന്ദനം സൂക്ഷിച്ചയാള്‍ പിടിയില്‍. മലപ്പുറം മഞ്ചേരി പുല്ലാര ഇല്ലിക്കല്‍ തൊടി അസ്കർ അലി എന്നയാളെയാണ് വനംവകുപ്പ് പിടികൂടിയത്
വീട്ടില്‍ ചന്ദനം സൂക്ഷിച്ചയാള്‍ പിടിയില്‍. മലപ്പുറം മഞ്ചേരി പുല്ലാര ഇല്ലിക്കല്‍ തൊടി അസ്കർ അലി എന്നയാളെയാണ് വനംവകുപ്പ് പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നിന്നും 66 കിലോ ചന്ദനവും പിടിച്ചെടുത്തു. വീടിനോട് ചേർന്നുള്ള ഷെഡില്‍ ചാക്കുകളിലാക്കിയായിരുന്നു ചന്ദനം സൂക്ഷിച്ചിരുന്നത്. അസ്കർ അലിയില്‍ നിന്നും പിടിച്ചെടുത്ത ചന്ദനത്തിന് മൂന്ന് ലക്ഷത്തോളം രൂപ വില വരും
മഞ്ചേരിയിലെ ചന്ദനമാഫിയയിലെ പ്രധാന കണ്ണികളില്‍ ഒരാള്‍ ആണ് അസ്ക്കർ അലിയെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള ഷെഡില്‍ നാല് പ്ലാസ്റ്റിക്ക് ചാക്കുകളില്‍ കെട്ടി സൂക്ഷിച്ച ചന്ദനം പിടിച്ചെടുത്തത്. വിശദമായ തെരച്ചിലില്‍ പറമ്ബിലെ തെങ്ങിൻ്റെ മടലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലും കുറച്ച് ചന്ദനം കണ്ടെത്തിയത്.
ഇയാള്‍ക്ക് സേലത്ത് പിടിയിലായ ചന്ദന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്. ജൂണ്‍ നാലിനാണ് സേലത്ത് 1200 കിലോ ചന്ദനവുമായി ആറ് പേർ തമിഴ്നാട്ടില്‍ പിടിയിലായത്. മറയൂരില്‍ നിന്നടക്കം ശേഖരിച്ച് പുതുശ്ശേരിയിലെ ചന്ദന ഫാക്ടറിയിലിലേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് ആറംഗ സംഘം അന്ന് പിടിയിലായത്. പ്രതിയേയും തൊണ്ടിമുതലും കൊടുമ്ബുഴ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർക്ക് കൈമാറി, അദ്ദേഹത്തിനാണ് കേസില്‍ തുടർ അന്വേഷണ ചുമതല.
Comments
Post a Comment