പാലക്കാട് യാർസ് സ്കേറ്റിംഗ് റിങ്ക് കണ്ണാടിയിലും ബിഹൈൻഡ് സ്റ്റേഡിയം ബസ്റ്റാൻഡ് പാലക്കാട് റോഡിലും വച്ചാണ് ഇത്തവണ സംസ്ഥാന സ്കൂൾ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് നടന്നത്
*സംസ്ഥാന സ്കൂൾതല റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പ് ഇരട്ട മെഡൽ നേടി ലഹ്ൻ പൂഴിത്തറ സ്കൂൾതല നാഷണൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി,*
*പാലക്കാട്:* സംസ്ഥാന സ്കൂൾതല റോളർ സ്കേറ്റിംങ്ങ് ചാമ്പ്യൻഷിപ്പ് 2024 റോഡ് വൺലാപ്, റിങ്ക് 500 മീറ്റർ ഫൈനൽ മത്സരങ്ങളിൽ ലഹ്ൻ പൂഴിത്തറ സിൽവർ,ബ്രോൺസ്, മെഡൽ നേടി നാഷണൽ സ്കൂൾ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി,
പാലക്കാട് യാർസ് സ്കേറ്റിംഗ് റിങ്ക് കണ്ണാടിയിലും ബിഹൈൻഡ് സ്റ്റേഡിയം ബസ്റ്റാൻഡ് പാലക്കാട് റോഡിലും വച്ചാണ് ഇത്തവണ സംസ്ഥാന സ്കൂൾ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് നടന്നത്
മലപ്പുറം വേങ്ങര വെട്ടുതോട് സ്വദേശികളായ പൂഴിത്തറ ഹംസത്ത്, റസീന ദമ്പതികളുടെ മകനാണ് മലപ്പുറം എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ്
ലഹ്ൻ,
ചരിത്രത്തിൽ ആദ്യമായാണ് കേരള സംസ്ഥാന സ്കൂൾതല റോളർ സ്കേറ്റിംഗ് മത്സരത്തിൽ ഒരു വിദ്യാർത്ഥി മലപ്പുറം ജില്ലക്ക് വേണ്ടി മെഡൽ നേടുന്നതും സ്കൂൾതല നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുന്നതും
ജില്ലയിലെ പ്രമുഖ റോളർ സ്കേറ്റിംങ്ങ് ക്ലബ്ബ് റോക്കയുടെ കോച്ച് റാഷിദ് സാറിന്റെ കീഴിലാണ് ലഹ്ൻ പരിശീലനം നടത്തുന്നത്;
ഡൽഹിയിൽ വച്ച് നടക്കുന്ന സ്കൂൾതല നാഷണൽ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിന് ലഹ്ൻ കേരളത്തിന്റെ ജെയ്സി അണിയും,
Comments
Post a Comment