പെരിന്തല്‍മണ്ണ: വീട്ടില്‍വെച്ച് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
പെരിന്തല്‍മണ്ണ: വീട്ടില്‍വെച്ച് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പുലാമന്തോള്‍ ടി.എന്‍. പുരത്ത് വെളുത്തേടത്ത് പാറ വീട്ടില്‍ വിനു(34)വിനെയാണ് പെരിന്തല്‍മണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകരന്‍ അറസ്റ്റുചെയ്തത്.
ഭാര്യയുടെ നെഞ്ചിലും കഴുത്തിലും ഇടതുകൈ വിരലിലുമാണ് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. അപകടനില തരണം ചെയ്ത ഇവര്‍ പെരിന്തല്‍മണ്ണയിലെ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംശയത്തിന്റെ പേരിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭാര്യയെ ആക്രമിച്ചതെന്ന് ചോദ്യം ചെയ്യലില്‍ പ്രതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. തലേന്നും ഭാര്യയെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു.
ഭാര്യയുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ വൈകീട്ടോടെ തിരുനാരായണപുരം സ്‌കൂളിന് സമീപത്തുനിന്ന് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച വീട്ടില്‍ പ്രതിയുമായി നടത്തിയ പരിശോധനയില്‍ കത്തിയും പ്രതിയുടെ വസ്ത്രങ്ങളും കണ്ടെത്തി. ചെര്‍പ്പുളശേരി പോലീസ് സ്‌റ്റേഷനില്‍ പോക്‌സോ അടക്കമുള്ള രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിനുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Comments
Post a Comment