കിണറില്‍ വീണ ആനയുടെ ആരോഗ്യസ്ഥിതി നോക്കി മയക്കുവെടി വെക്കുമെന്ന് ഡിഎഫ്‌ഒ; കിണറ്റില്‍ മണ്ണിട്ട് മൂടണമെന്ന് അൻവര്‍


മലപ്പുറത്ത് കിണറ്റില്‍ വീണ കാട്ടാനയെ വയനാട്ടില്‍ നിന്ന് വിദഗ്ധസംഘം എത്തി ആനയെ പരിശോധിക്കുമെന്ന് നിലമ്ബൂർ നോർത്ത് ഡി എഫ്‌ഒ പി കാർത്തിക് പറഞ്ഞു.

കിണറിന്റെ വശങ്ങളിടിച്ച്‌ ആനയെ കരക്കെത്തിച്ചതിനു ശേഷം മയക്കു വെടിവെച്ച്‌ പിടുകൂടാനാണ് ആലോചന. ഇതു സംബന്ധിച്ച്‌ ചീഫ് എലിഫന്റ് വാർഡിന്റെ നിർദ്ദേശം വേണം. നിർദ്ദേശം ലഭിച്ചാല്‍ നടപടികളുമായി മുന്നോട്ടു പോകും.

ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മയക്കുവെടി വയ്ക്കുന്നതടക്കമുള്ള നീക്കങ്ങള്‍ നടത്തൂവെന്നും ഡിഎഫ്‌ഒ വ്യക്തമാക്കി. കിണറിന്റെ വശങ്ങള്‍ ഇടിച്ച്‌ ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാർഗം. നാട്ടുകാരുടെ വികാരം കൂടി മനസ്സിലാക്കി തീരുമാനമെടുക്കും. ആനയെ സ്ഥലത്തുനിന്ന് മാറ്റുന്നതിലും മയക്കുവെടി വയ്ക്കുന്നതിലും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. ഒരു ആനയെ ഇവിടെ നിന്ന് മാറ്റിയതുകൊണ്ട് പ്രശ്നത്തിന് പരിഹാരമാകില്ല. വനം മന്ത്രിയുടെ നിർദ്ദേശങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആനയെ മയക്കുവെടി വച്ച്‌ കിണറ്റില്‍ നിന്ന് കയറ്റി ദൂരെ ഉള്‍ക്കാട്ടില്‍ വിടണമെന്ന് നാട്ടുകാർ നിലപാടെടുത്തിരുന്നു. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം മയക്കുവെടി വെക്കുന്നതില്‍ തീരുമാനമെടുക്കുമെന്നാണ് വനം വകുപ്പ് പ്രതിഷേധക്കാരോട് പറഞ്ഞിരിക്കുന്നത്. സ്ഥലം സന്ദർശിച്ച മുൻ എംഎല്‍എ പിവി പിവി അൻവർ വനം വകുപ്പിനും സർക്കാരിനുമെതിരെ നിലപാടെടുത്തു. ആന ചവിട്ടി കൊല്ലുമ്ബോള്‍ കൊടുക്കാനുള്ള 5 ലക്ഷം രൂപയുടെ ചെക്ക് ഒപ്പിട്ടു വെച്ചിരിക്കുകയാണ് വനം വകുപ്പെന്നും ആനയെ കിണറ്റില്‍ തന്നെ മണ്ണിട്ട് മൂടണം എന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറ‌ഞ്ഞു. ഫോറസ്റ്റ് ഓഫീസുകള്‍ പ്രവർത്തിക്കാൻ ജനങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*