വനസംരക്ഷണ സമിതിയെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധം
വനസംരക്ഷണ സമിതിയെ മാറ്റിനിര്‍ത്തിയതില്‍ പ്രതിഷേധം
രിന്തല്‍മണ്ണ: കൊടികുത്തിമല എക്കോ ടൂറിസം പദ്ധതിയെ ഹരിത ടൂറിസം പദ്ധതിയായി മന്ത്രി വി. അബ്ദുറഹിമാൻ പ്രഖ്യാപിച്ച ചടങ്ങില്‍ നിന്ന് കൊടികുത്തിമല വനസംരക്ഷണ സമിതിയെ താഴെക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് എല്ലാ പ്രോട്ടോകോളുകളും ലംഘിച്ച് ഏകാധിപത്യ സ്വഭാവത്തോടുകൂടി മാറ്റിനിർത്തിയതില്‍ സംരക്ഷണസമിതി ഭാരവാഹികള്‍ പ്രതിഷേഷേധം രേഖപ്പെടുത്തി.
സ്ഥലം എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെപോലും ചടങ്ങില്‍ നിന്ന് മാറ്റിനിർത്തിയതായി ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ ആരോപിച്ചു. വാർത്താസമ്മേളനത്തില്‍ സമിതി മെമ്ബർമാരായ കെ.പി. ഹുസൈൻ, എം.കെ. ഗഫൂർ, യൂസഫ് പിലാക്കാടൻ, കെ.ടി. ബഷീർ, ഇ. കെ. ഹാരിസ് ആലുങ്ങല്‍ തുടങ്ങിയവർ പങ്കെടുത്തു.
Comments
Post a Comment