ഹോമിയോ മെഡിക്കല്‍ കോളജുകളിലെ അധ്യാപകരുടെ വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തരുത്: ഐ.എച്ച്.കെ
ഈ രംഗത്ത് ഇപ്പോഴത്തെ വിരമിക്കല്‍ പ്രായപരിധി 60 ആണ്. ഇത് 63 ആക്കി നീട്ടാനാണ് ശ്രമം. അസോസിയേഷന്‍ ഇതിനെ ശക്‌തമായി എതിര്‍ക്കും. പ്രായപരിധി നീട്ടുന്നത് ആരോഗ്യ വിദ്യാഭ്യാസരംഗത്ത് യുവ തലമുറയ്‌ക്ക് തൊഴില്‍ സാധ്യതകള്‍ക്ക് കാലതാമസവും തടസ്സവും സൃഷ്‌ടിക്കുമെന്നും വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കുന്നതിലൂടെ പുതിയ യോഗ്യതയുള്ള ഡോക്‌ടര്‍മാര്‍ക്ക് അദ്ധ്യാപന മേഖലയിലേക്ക് പ്രവേശിക്കാനുള്ള അവസരങ്ങള്‍ സാരമായി കുറയുന്നതിന് കാരണമാവുമെന്നും പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. കൂടുതല്‍ കാര്യക്ഷമമായ ആരോഗ്യ മേഖലയും മികച്ച ഗുണമേന്മയുള്ള വിദ്യാഭ്യാസ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുന്നതിനായി സര്‍ക്കാര്‍ ഇപ്പോഴുള്ള വിരമിക്കല്‍ പ്രായം നിലനിര്‍ത്തണമെന്നും കോളജുകളില്‍ പുതിയ തസ്‌കിതകള്‍ കൊണ്ടുവരണമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കണമെന്നും സംസ്‌ഥാന പ്രസിഡന്റ് ഡോ. കൊച്ചുറാണി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഡോ. എം. മുഹമ്മദ് അസ്ലം, ട്രഷറര്‍ ഡോ. ആര്‍.എസ്. രാജേഷ്, ഡോ. ജിതിന്‍ സുരേഷ് സംയുക്‌ത പ്രസ്‌താവനയില്‍ അറിയിച്ചു.
കോണ്‍ഗ്രസ് (എസ്) ഗാന്ധി സ്‌മൃതി ദിനം ആചരിച്ചു
മലപ്പുറം: ഗാന്ധിജിയുടെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി സ്‌മൃതി ദിനമായി കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റി ആചരിച്ചു. ദിനാചരണം സംസ്‌ഥാന നിര്‍വാഹക സമിതി അംഗങ്ങള്‍ മുസ്‌തഫ കടമ്ബോട്ട് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്ട് ജോസഫ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നാസര്‍ പുല്‍പ്പറ്റ, ശശിധരന്‍ നിലമ്ബൂര്‍, മോഹനന്‍, എ. മൊയ്‌തു, കെ.ടി. സമദ്, കൊടിഞ്ഞി വാവ, സാബിറ ചേളാരി, എ.പി. മുഹമ്മദ് കുട്ടി, അലവിക്കുട്ടി കാലടി, ഇ.എം. തോമസ്, പി. അബ്‌ദുറഹിമാന്‍, റസാഖ് ബാബു പ്രസംഗിച്ചു.
ഐ.ഡി.എ. മലപ്പുറം ബ്രാഞ്ച് ഭാരവാഹികളുടെ സ്‌ഥാനാരോഹണം ഇന്ന്
Comments
Post a Comment