കൊല്ലിച്ചത് കടമെന്ന് നിഗമനം;12 പേര്‍ക്ക് വൻ തുകകള്‍ നല്‍കാനുണ്ടെന്ന് മൊഴി,കൂട്ട ആത്മഹത്യയും ആലോചിച്ചു
കുടുംബം കടക്കെണിയിലാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നുവെന്നാണ് അഫാന്റെ മൊഴി.
12 പേർക്ക് വൻ തുകകള്‍ നല്‍കാനുണ്ട്. കൂടാതെ ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്ക്കാനായില്ല. പണം കടംവാങ്ങി തിരിച്ചും മറിച്ചും നല്‍കിയാണ് ഇതുവരെ പിടിച്ചുനിന്നത്. എന്നാല്‍ കടുത്ത സാമ്ബത്തികപ്രതിസന്ധിയിലായെന്ന് അറിഞ്ഞതോടെ പലരും പണം നല്‍കാതെയായി.
അഫാന്റെ പിതാവ് വിദേശത്തുള്ള റഹീമും ഏഴുമാസത്തിലേറെയായി പണം അയക്കാറില്ല. റഹീം വിദേശത്ത് വ്യാപാരസ്ഥാപനം നടത്തി കടക്കെണിയിലായിരുന്നു. വീട് വിറ്റ് സൗദിയിലേക്കു പണം അയക്കാൻ റഹിം ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കുടുംബത്തില്‍ തർക്കങ്ങളുണ്ടായിരുന്നതായും മൊഴികളിലുണ്ട്. വിദേശത്തുള്ള പിതാവിനു നാട്ടില്‍നിന്നു കുടുംബം പണമയച്ചു നല്‍കിയിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്.
അർബുദരോഗ ബാധിതയായ ഷെമിയുടെ ചികിത്സയ്ക്കുപോലും പണം ഇല്ലാത്ത അവസ്ഥ വന്നതോടെ കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നു. എന്നാല്‍, ഷെമിക്ക് ആത്മഹത്യ ചെയ്യാൻ ഭയമായിരുന്നു. തുടർന്ന് എല്ലാവരും മരിച്ചില്ലെങ്കിലോ എന്നുകരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഫാന്റെ മൊഴിയില്‍ പറയുന്നു.മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയശേഷം എടുത്ത മാല ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചപ്പോള്‍ ലഭിച്ച തുകയില്‍ 40,000 രൂപ കടംവീട്ടാനുപയോഗിച്ചു. നേരത്തേ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും പോലീസിനോട് അഫാൻ സമ്മതിച്ചിട്ടുണ്ട്. അഫാനെ നാലുദിവസത്തെ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. അങ്ങനെയെങ്കില്‍ ആശുപത്രിയില്‍ വെച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ്.പി. കെ.എസ്.സുദർശനൻ പറഞ്ഞു.
കൊല്ലാനുപയോഗിച്ച ചുറ്റിക, എലിവിഷത്തിന്റെ ബാക്കി തുടങ്ങിയവ പോലീസ് പേരുമലയിലെ അഫാന്റെ വീട്ടില്‍നിന്നു കണ്ടെത്തിയിട്ടുണ്ട്.
*നല്ല ഒരു ടൂർ പോകണ്ടേ.. മനസിലെ ആഗ്രഹങ്ങൾ വേണ്ടെന്ന് വെച്ചവർക്കെല്ലാം വീണ്ടും മനസ് കുളിർപ്പിക്കാൻ നല്ലൊരു ടൂർ പോയാലോ..നിങ്ങൾ ആഗ്രഹിക്കുന്ന ടൂറുകൾ ഉടൻ വിളിച്ചോളൂ.*
*കൂടുതൽ വിവരങ്ങൾക്ക് ഈസി ട്രാവൽ.*
🔴 *കുളു മണാലി*
🔵 *മാലദ്വീപ്*
🔵 *ശ്രീലങ്ക*
🔴 *ഡല്‍ഹി*
🔴 *കശ്മീർ*
🔴 *രാജസ്ഥാൻ*
🔵 *ആഗ്ര*
🔴 *അജ്മീര്‍ ഷെരീഫ്*
🔵 *ദുബായ് ടൂർ*
🔴 *ആന്‍ഡ്‌മാന്‍*
🔴 *ഗോവ*
🔴 *ഹൈദരാബാദ്* *കൂടുതല്‍* *വിവരങ്ങള്‍ക്ക്*
*ഈസി ട്രാവല്‍*
*ഗുരുവായൂർ , കൊച്ചി , കോഴിക്കോട് ,തിരുവനന്തപുരം*
9387676600
9349886600
https://wa.me/919387676600
**ടൂറുകളുടെ വീഡിയോയും അപ്ഡേറ്റുകളും കാണാൻ ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക* https://rb.gy/2877ig
Comments
Post a Comment