14 കാരനൊപ്പം പാലക്കാട്ടെ വീട്ടമ്മ ഒളിച്ചോടി, പോലീസ് പൊക്കിയത് എറണാകുളത്ത് വെച്ചു


14 കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി. നമ്ബർ 1 കേരളത്തില്‍ നിന്നും നാണംകെടുത്തുന്ന വാർത്തകള്‍ പുറത്തു വരികയാണ് .പാലക്കാട് ആലത്തൂർ കുനിശ്ശേരിയിലാണ് സംഭവം.14 വയസുകാരനെ വീട്ടമ്മ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.കുതിരപ്പാറ സ്വദേശിനിയായ 35 കാരിയാണ് മകന്റെ സുഹൃത്തിന്റെ ചേട്ടനൊപ്പം ആണ് ഒളിച്ചോടിയത് .

കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടി യുവതിയോടൊപ്പം ഉള്ളതായി വിവരം ലഭിച്ചത്.

കുട്ടിയുടെ കുടുംബം ആലത്തൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കുട്ടിയെയും എറണാകുളത്ത് നിന്ന് കണ്ടെത്തി. കുടുംബത്തിന്റെ പരാതിയില്‍ വീട്ടമ്മക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.പരീക്ഷ കഴിഞ്ഞ ശേഷം യുവതിയുടെ വീട്ടിലെത്തിയ 14കാരനാണ് എങ്ങോട്ടേക്കെങ്കിലും പോകാമെന്ന് പറഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയായതിനാല്‍ യുവതിയെ പ്രതിയാക്കുകയായിരുന്നു. നാടുവിട്ട് ഇരുവരം പാലക്കാട് നിന്ന് എറണാകുളത്ത് എത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. പിന്നീട് പാലക്കേട്ടേക്ക് തിരിച്ചെത്തിച്ച്‌ കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിക്കെതിരെ ആവശ്യമെങ്കില്‍ പോക്സോ നിയമപ്രകാരം ലൈംഗികാതിക്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, സ്വന്തം മക്കളെ ഉപേക്ഷിച്ചു കാമുകൻ്റെ കൂടെ ഒളിച്ചോടുന്ന യുവതികളുടെ എണ്ണം നമ്ബർ 1 കേരളത്തില്‍ പെരുകുന്നു.മക്കളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടാൻ നില്‍ക്കുന്ന സ്ത്രീകളും, കാമുകിക്കൊപ്പം പോകാൻ വെമ്ബുന്ന പുരുഷന്മാരും ഒരു നിമിഷം ശ്രദ്ധിക്കുക. പോലീസ് പിടികൂടിയാല്‍ ഇനി എളുപ്പത്തില്‍ ജാമ്യം ലഭിക്കില്ല. മക്കളെ മറക്കുന്ന കമിതാക്കളെ ഒരു പാഠം പഠിപ്പിക്കാൻ തന്നെയാണ് പോലീസിന്റെ തീരുമാനം.


Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*