എസ് എസ് എല്‍ സി പരീക്ഷാര്‍ത്ഥികള്‍ക്കായി 'ഹെല്‍പ്പ് ലൈൻ 2025' ആരംഭിച്ചു
മലപ്പുറം ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികള്‍ക്കായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ 'ഹെല്‍പ്പ് ലൈൻ 2025' പ്രവർത്തനമാരംഭിച്ചു.
ഇതിന്റെ സഹായത്തോടെ പരീക്ഷാ ദിവസങ്ങളില്‍ പത്താംതരത്തിലെ വിവിധ വിഷയങ്ങളില്‍ കുട്ടികള്‍ക്ക് സംശയങ്ങള്‍ ചോദിക്കാ
ഒരോ വിഷയത്തിനും മറുപടി നല്‍കാൻ പരിചയ സമ്ബന്നരായ ആർ പി മാർ അടങ്ങുന്ന വലിയ പൂള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികള്‍ക്കും രക്ഷിതാകള്‍ക്കുമായി നല്‍ക ലിസറ്റില്‍ നിന്ന് അദ്ധ്യാപകന് നേരെയുള്ള നമ്ബറില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് അവരുടെ ചാറ്റിലേക്ക് പോകുകയും, സംശയ നിവാരണം നടത്തുകയും ചെയ്യാവുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്. ഇവ https://malappuramperumaedu.weebly.com/ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. രണ്ട് വർഷം മുമ് ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രവർത്തനമാരംഭിച്ച വെബ്സൈറ്റില്‍ വിദ്യാർത്ഥികള്‍ക്കുള്ള പഠന സഹായികള്‍, മോഡല്‍ ചോദ്യങ്ങള്‍ എന്നിവ ലഭ്യമാണ്.
കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരീക്ഷ കാലത്തെ മാനസിക സംഘർഷം ലഘൂകരിക്കാനും ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പിനുമായി ജില്ലാ മാനസിക ആരോഗ്യ പ്രോജക്റ്റിലെ കൗണ്‍സിലർമാരുടെ സേവനവും പെരുമ സൈറ്റില്‍ ലഭ്യമാണെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു.
Comments
Post a Comment