സ്കൂട്ടര്‍ യാത്രികനെ ഇടിച്ച്‌ നിര്‍ത്താതെ പോയി, കെഎസ്‌ആര്‍ടിസി ബസ് കസ്റ്റ‍ിയിലെടുത്ത് പൊലീസ്


എടപ്പാളില്‍ സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച്‌ നിര്‍ത്താതെ പോയ ബസ് ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലുവ-കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസ് ചങ്ങരംകുളം സിഐ ഷൈനിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആലുവ ഡിപ്പോയിലെത്തിയാണ് പൊലീസ് ബസ് കസ്റ്റഡിയിലെടുത്തത്.

കുറ്റിപ്പുറം -തൃശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാള്‍ കണ്ണഞ്ചിറ ഇറക്കത്തില്‍ വെച്ചാണ് യാത്രക്കാരനെ ഇടിച്ചിട്ടത്. ഫെബ്രുവരി 10 ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. കുഞ്ഞാലി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്താതെ പോവുകയാണുണ്ടായത്. സിവില്‍ പൊലീസ് ഓഫീസര്‍ സുജിത്ത് ആണ് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ കുഞ്ഞാലിയെ ഇടിച്ചിട്ട ബസ് കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞാലി (70) തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരവസ്ഥയില്‍ തുടരുകയാണ്.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*