*കരുവാരകുണ്ട് പഞ്ചായത്തിലെ വട്ടമലയിൽ വീണ്ടും അപകടം*
കരുവാരകുണ്ട് വട്ടമിടയിൽ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കളിക്കാവിൽ നിന്നും എടത്താനാട്ടുകരയിലേക്ക് വെസ്റ്റ് ചില്ലുമായി പോയ വാഹനമാണ് കയറ്റം കയറുന്ന സമയത്ത് വാഹനം പുറകോട്ട് വന്ന് തായ്ച്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തിൽ മൂന്ന് പേര് ഉണ്ടായിരുന്നു. ഡ്രൈവർ അര മണിക്കൂർ നേരം വാഹനത്തിൽ കുടുങ്ങി കിടന്നു. നാട്ടുകാർ വന്നതിന് ശേഷമാണ് ഡോർ വെട്ടിപോളിച്ചു ഡ്രൈവറെ പുറത്തടുത്തത്. വണ്ടൂർ സ്വദേശി ഡ്രൈവർ ആയ നൗഷാദ്, ആമപൊയിൽ ഷാഫി, ആസം സ്വദേശി ആലി, എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നുപേരെയും കരുവാരകുണ്ട് പോലീസ് പ്രാഥമിക ചികിത്സക്ക് ആയി ഹോസ്പിറ്റലിൽ കൊണ്ട് പോയി..നാട്ടുകാരാണ് രക്ഷപ്രവർത്തനത്തിന് നേതൃതം നൽകിയത്..
Comments
Post a Comment