*വിദ്യാലയങ്ങളെ മികവിൻ്റെ നിറവിലേക്ക് നയിക്കുന്നതിൽ അറബി അധ്യാപകരുടെ പങ്ക് നിസ്തുലം :*
*പി.അബ്ദുൽ ഹമീദ് എം.എൽ.എ*
തിരൂർ : വിദ്യാർത്ഥികൾക്ക് മൂല്യാധിഷ്ടിത വിദ്യാഭ്യാസം നൽകുന്നതിലും വിദ്യാലയത്തിൻ്റെ മികവിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നതിലും അറബി അധ്യാപകരുടെ പങ്ക് ഏറെ വലുതാണെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് അഭിപ്രായപ്പെട്ടു. വിദ്യാലയത്തെ നാടും സമൂഹവുമായി അടുപ്പിക്കുന്നതിലും അവർക്ക് ധിഷണാ ബോധം നൽകുന്നനിലും അറബി അധ്യാപകർ ഏറെ മുന്നിട്ടു നിൽക്കുന്നു. മാതൃത്വത്തെയും ഗുരുക്കൻമാരെയും തിരിച്ചറിയാൻ കഴിയാത്തവിധം വിദ്യാഭ്യാസം രംഗം മുന്നേറുമ്പോൾ വിദ്യാഭ്യാസം സംസ്കരണത്തിന് എന്ന കെ.എ.ടി.എഫ് സമ്മേളന പ്രമേയത്തിന് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസമായി നടന്നു വരുന്ന കെ.എ.ടി എഫ് 67-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ധൈഷണിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.നൂറുൽ അമീൻ അദ്ധ്യക്ഷത വഹിച്ചു.നജീബ് കാന്തപുരം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.പിന്നിട്ട ഒരു വർഷം പ്രവർത്തന രംഗത്ത് മികവ് പുലർത്തിയ ജില്ലക്ക് ഏർപ്പെടുത്തിയ പ്രത്യേക അവാർഡിന് അർഹത നേടിയ കോഴിക്കോട് ജില്ലക്കുള്ള അവാർഡ് തിരൂർ സബ് കലക്ടർ കെ.ദിലീപ് കൈനിക്കരയിൽ നിന്ന് ജില്ലാ ഭാരവാഹികൾ ഏറ്റുവാങ്ങി.
കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറിമാരായ ടി.സി. അബ്ദുൽ ലത്തീഫ്, നൗഷാദ് കോപ്പിലാൻ എന്നിവർ സംസാരിച്ചു. കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ഒ.എം യഹ്യാ ഖാൻ സ്വാഗതവും സംസ്ഥാന സമിതി അംഗം അബ്ദുസ്സലാം കാവുങ്ങൽ നന്ദിയും പറഞ്ഞു.
Comments
Post a Comment