അഫാൻ അശുപത്രിയിലും അക്രമാസക്തൻ
അരുംകൊല ചെയ്ത് അറപ്പു മാറാത്ത അഫാൻ ആശുപത്രിയിലും അക്രമാസക്തൻ. ഡോക്ടറെയും പൊലീസുകാരെയും അക്രമിക്കാൻ ശ്രമിക്കുന്നതിനാല്‍ കൈകളില്‍ വിലങ്ങിട്ട് കാലുകള്‍ രണ്ടും കട്ടിലില്‍ കെട്ടിയിട്ടാണ് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്.
മെഡിക്കല്‍ പേ വാർഡില്‍ പൊലീസ് വലയത്തിലാണ് പ്രതി. മയക്കത്തിനുള്ള മരുന്നും ട്രിപ്പിലൂടെ നല്‍കുന്നുണ്ട്.
രക്തത്തിൻെറയും മൂത്രത്തിന്റെയും സാമ്ബിളുകള്‍ ശേഖരിച്ചു. ചികിത്സയോട് ഒരു തരത്തിലും സഹകരിക്കാത്തിനാല്‍ അബോധാവസ്ഥയിലാക്കിയാണ് സാമ്ബികളുകള്‍ ശേഖരിച്ചത്. ഇയാള്‍ ലഹരിക്ക് അടിമയായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.എന്നാല്‍ പരിശോധാ ഫലങ്ങള്‍ എത്തിയാലേ വ്യക്തത വരൂ.
എലിവിഷം കഴിച്ചെന്ന് അഫാൻ പൊലീസിനോട് പറഞ്ഞതനുസരിച്ച് തിങ്കളാഴ്ച രാത്രി തന്നെ വയറ് കഴുകാനുള്ള നടപടികള്‍ തുടങ്ങി. എന്നാല്‍ ആർക്കും അടുത്തേക്ക് പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. വിലങ്ങുണ്ടെങ്കിലും അത്യാഹിത വിഭാഗത്തില്‍ കണ്ണില്‍ കണ്ടതെല്ലാം ചവിട്ടി തെറിപ്പിച്ചും തള്ളിയിട്ടും തെറി വിളിച്ചും ഭീതി പരത്തി. ജീവനക്കാരും പൊലീസുകാരും പണിപ്പെട്ട് തുണി കൊണ്ട് കാലുകള്‍ കൂട്ടിച്ചേർത്ത് കെട്ടി. മയക്കത്തിനുള്ള മരുന്നും നല്‍കിയാണ് പേവാർഡിലെത്തിച്ചത്. തുടർന്ന് വയറു കഴുകി സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചു. ഫലങ്ങള്‍ ഇന്ന് ലഭ്യമാകും.
വിഷം കഴിച്ചെന്ന നിഗമനത്തില്‍ ഇന്നലെ ഭക്ഷണം നല്‍കിയില്ല. ട്രിപ്പ് മാത്രമാണ് നല്‍കുന്നത്. ബോധം വരുമ്ബോഴെല്ലാം ബലപ്രയോഗത്തിലൂടെ മറ്റുള്ളവരെ ഉപദ്രവിക്കാനാണ് ഇന്നലെ രാത്രിയും ശ്രമിച്ചത്. പരിശോധനാ സാമ്ബിളുകളുടെ ഫലത്തില്‍ എല്ലാ ലഹരി വസ്തുക്കളുടെയും സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയില്ല. എലി വിഷം സാവധാനം പ്രവർത്തിക്കുന്നതിനാല്‍ നാലു ദിവസം പ്രധാനമാണ്. നാലാം ദിവസമാകും അപകടമുണ്ടാകുക. വയറ് കഴുകിയതിന് പിന്നാലെ വിഷത്തിന് എതിരായ മരുന്നുകളും നല്‍കുന്നുണ്ട്. മയക്ക് മരുന്നുകളുടെ സാന്നിദ്ധ്യമല്ലെങ്കില്‍ അസാധാരണമായ മാനസിക വിഭ്രാന്തിയായിരിക്കും പ്രതിക്കെന്നും ഡോക്ടർമാർ വിലയിരുത്തുന്നു. രക്തം കണ്ട് അറപ്പു മാറാതെ മണിക്കൂറുകളോളം അതേ മാനസികാവസ്ഥയില്‍ തുടർച്ചയായി ജീവനെടുക്കുന്നത് ചെറിയ മാനസിക പ്രശ്നമുള്ളവർക്ക് പോലും സാധിക്കില്ല. അതിനാലാണ് അസാധാരണമായ മാനസിക വിഭ്രാന്തിയോ കൂടിയ അളവില്‍ വീര്യം കൂടിയ ലഹരിയോ ആണ് കൊലയ്ക്ക്
പ്രേരകമെന്നാണ് നിഗമനം.
Comments
Post a Comment