പട്ടാപ്പകല്‍ വീട്ടിലെത്തി ദമ്ബതികളെ മയക്കി കിടത്തി കവര്‍ച്ച; മോഷ്ടിച്ചത് ആറ് പവൻ സ്വര്‍ണം; പ്രതിയെ പിടികൂടി പോലീസ്
പ്രതി വൃദ്ധ ദമ്ബതികളുമായി ട്രെയിനില്‍ വെച്ചാണ് സൗഹൃദം സ്ഥാപിച്ചത്. മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കര പോയി മടങ്ങും വഴിയാണ് യുവാവ് ദമ്ബതികളെ പരിചയപ്പെട്ടത്. നേവി ഉദ്യോഗസ്ഥൻ നീരജ് എന്ന് സ്വയം പരിചയപ്പെടുത്തി. ഇരുവർക്കും സീറ്റും ഇയാള്‍ തരപ്പെടുത്തി നല്‍കി. ദമ്ബതിമാരോട് രോഗ വിവരം ചോദിച്ചറിഞ്ഞ ഇയാള്‍ കുറഞ്ഞ ചിലവില്‍ നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാം ശരിയായെന്നും ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ വീട്ടില്‍ വരാമെന്നും പറഞ്ഞ് ഫോണ്‍ ചെയ്ത് വളാഞ്ചേരിയിലെ വീട്ടിലെത്തി.
പിന്നീട് യുവാവ് തന്റെ കയ്യില്‍ കരുതിയിരുന്ന ഫ്രൂട്ട്‌സ് ഉപയോഗിച്ച് സ്വയം ജ്യൂസ് തയ്യാറാക്കി ഇരുവര്‍ക്കും നല്‍കി. ജ്യൂസ് കുടിച്ചതിനെത്തുടർന്ന് ദമ്ബതികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോള്‍ ഗ്യാസിന്റെയാണെന്ന് പറഞ്ഞ് യുവാവ് ഓരോ ഗുളികയും ഇവർക്ക് നല്‍കി. ഇത് കൂടി കഴിച്ചതോടെ ദമ്ബതികള്‍ മയങ്ങി വീഴുകയും യുവാവ് സ്വർണ്ണം കവർന്ന ശേഷം സ്ഥലം വിടുകയുമായിരുന്നു. ബോധം വന്നപ്പോഴാണ് തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നു എന്ന വിവരം ദമ്ബതികള്‍ മനസിലാക്കിയത്. തുടർന്ന് ഇരുവരും പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.
Comments
Post a Comment