പട്ടാമ്പിയിൽ വൻ എംഡിഎംഎ വേട്ട; മൊത്ത കച്ചവടക്കാര്‍ പൊലീസ് പിടിയില്‍
പാലക്കാട് പട്ടാമ്ബിയില്‍ വൻ എംഡിഎംഎ വേട്ട. എംഡിഎംഎ മൊത്ത കച്ചവടക്കാരാണ് പൊലീസ് പിടിയിലായത്. മുതുതലയില്‍ നിന്ന് 11.54 ഗ്രാം എംഡിഎംഎയുമായി മണ്ണേങ്കോട് സ്വദേശി അക്‌ബറിനെ പൊലീസ് പിടികൂടിയിരുന്നു.
ഇയാള്‍ക്ക് മയക്കുമരുന്ന് ആവശ്യമുണ്ടെന്ന് പറഞ്ഞ് മൊത്തക്കച്ചവടക്കാരെ പൊലീസ് പട്ടാമ്ബിയിലേക്ക് എത്തിക്കുകയായിരുന്നു.
അനന്താവൂർ സ്വദേശി ഹാരിസ്, വളാഞ്ചേരി സ്വദേശി അൻഷിഫ് എന്നിവരില്‍ നിന്നായി 148.15 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. പട്ടാമ്ബി മേഖലയിലെ ഏജന്റുമാർക്ക് എംഡിഎംഎ എത്തിച്ചു നല്‍കുന്നവരാണ് പിടിയിലായത്.
Comments
Post a Comment