മണ്ണാര്‍മലയില്‍ വീണ്ടും പുലി? വളര്‍ത്തുനായ് കഴുത്തില്‍ കടിയേറ്റ നിലയില്‍
ബുധനാഴ്ച മണ്ണാർമല പള്ളിപ്പടി ചേരിങ്ങല്‍, മാട് റോഡ് പ്രദേശങ്ങളില്‍ നാലിടങ്ങളിലായി പുലിയെ കണ്ടുവെന്ന് നാട്ടുകാർ പറയുന്നു.
കെണി സ്ഥാപിച്ച മാട് റോഡ് ഭാഗത്ത് പുലർച്ചെ 5.45ന് പുലി നടന്നുപോകുന്നത് കണ്ടതായി വാഹനയാത്രികൻ പറഞ്ഞു. 6.30ഒാടെ റബർ തോട്ടം തൊഴിലാളികളുടെ വളർത്തുനായയെ കാണാതാവുകയും മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
ഉച്ചക്ക് രണ്ട് മണിയോടെ പുതുപറമ്ബ് ചേരി ഭാഗത്ത് ചോലയുടെ സമീപവും പുലിയെ കണ്ടതായി പറയുന്നു. വൈകീട്ട് ഏഴ് മണിയോടെ മദീന റോഡില്‍ ഫോറസ്റ്റ് ഓഫിസിന് സമീപത്തുകൂടി നായയെ കടിച്ചുതൂക്കി കൊണ്ടുപോകുന്നത് പ്രദേശവാസിയായ കുട്ടി കണ്ടതായി പറയുന്നു.
ജനവാസമേഖലയില്‍ പുലിയുടെ സാന്നിധ്യം നാട്ടുകാരില്‍ ആശങ്കക്കിടയാക്കിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്ബ് നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞതിനെ തുടർന്ന് മാട് റോഡിന് സമീപം കെണി സ്ഥാപിച്ചിരുന്നു. ആലുങ്ങല്‍ കോരോത്തുപാറ നഗറിന് സമീപം പുലിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വേറെയും രണ്ട് കെണികള്‍ സ്ഥാപിച്ചെങ്കിലും പുലി കെണിയില്‍ വീണില്ല.
Comments
Post a Comment