രഹസ്യവിവരത്തില്‍ പോലീസ് പരിശോധന; എം.ഡി.എം.എ.യുമായി നാലുപേര്‍ അറസ്റ്റില്‍
മണ്ണാർക്കാട് കോട്ടപ്പുറം സ്വദേശി വേങ്ങശ്ശേരി സിദ്ദീഖ് (44), പുത്തനങ്ങാടി സ്വദേശി തങ്കേത്തില്‍ ആഷിഫ് (31), കായംകുളം സ്വദേശിനി തങ്ങള്‍വീട്ടില്‍ കിഴക്കേത്ത് ലുബ്നാസ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മങ്കട സ്റ്റേഷൻപരിധിയില്‍ ഏറാംതോട് സ്വദേശി ആല്‍പാറ വീട്ടില്‍ ഷിബിയെ(31) വീട്ടില്‍ നടത്തിയ പരിശോധനയിലും എം.ഡി.എം.എ. സഹിതം അറസ്റ്റ് ചെയ്തു.
ജില്ലയില്‍ സിന്തറ്റിക് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിൻറെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എ. പ്രേംജിത്ത്, നർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എൻ.ഒ. സിബി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പെരിന്തല്‍മണ്ണ, മങ്കട ഭാഗങ്ങളില്‍ പരിശോധന ശക്തമാക്കിയിരുന്നു.
പെരിന്തല്‍മണ്ണ ടൗണില്‍ ഫ്ലാറ്റില്‍നിന്ന് നാലു ഗ്രാം എം.ഡി.എം.എ.യുമായാണ് യുവതിയടക്കം മൂന്നുപേരെ പിടികൂടിയത്.
1.120 ഗ്രാം എം.ഡി.എം.എ.യാണ് ഷിബിയുടെ ഏറാംതോടുള്ള വീട്ടില്‍നിന്ന് കണ്ടടുത്തത്.
ബെംഗളൂരു കേന്ദ്രീകരിച്ച് ജില്ലയില്‍ പല ഭാഗങ്ങളിലേക്കും ഏജൻറുമാർ മുഖേന സിന്തറ്റിക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ ചില കണ്ണികളെക്കുറിച്ച് പോലീസ് സംഘത്തിന് രഹസ്യവിവരം ലഭിച്ചിരുന്നു.
രാത്രിയില്‍ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്നും പരിശോധന ശക്തമാക്കുമെന്ന് ഡിവൈ.എസ്.പി. എ. പ്രേംജിത്ത് അറിയിച്ചു.
Comments
Post a Comment