ബൈക്കുകള്‍ക്ക് പ്രവേശനമില്ല, അതിവേഗ യാത്രക്ക് കേരളത്തില്‍ മൂന്ന് ഹൈസ്പീഡ് കോറിഡോറുകള്‍ വരുന്നു


പുതുതായി വരുന്ന പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ ഹൈസ്പീഡ് കോറിഡോര്‍ (അതിവേഗ ഇടനാഴി) ആയി നിര്‍മിക്കാന്‍ ധാരണ.

കൂടാതെ കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ഹൈവേ, അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് എന്നിവയും ഹൈസ്പീഡ് കോറിഡോറുകളായി നിര്‍മിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ആദ്യ അതിവേഗ ഇടനാഴിയാകും പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയില്‍ നിലവില്‍ വരുന്നത്. പദ്ധതി രേഖയില്‍ ഇതുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ ദേശീയപാത അതോറിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

121 കിലോ മീറ്റര്‍ ദൂരം, ബൈക്കുകള്‍ക്ക് പ്രവേശനമില്ല

പാലക്കാട് ജില്ലയിലെ മരുതറോഡില്‍ നിന്നും ആരംഭിച്ച്‌ കോഴിക്കോട് ജില്ലയിലെ പന്തീരാംകാവിലേക്ക് നീളുന്ന 120.84 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ പാത നിര്‍മിക്കുന്നത്. നിലവിലെ കോഴിക്കോട്-പാലക്കാട് ദേശീയപാതക്ക് സമാന്തരമായാണ് നിര്‍മാണം. വാഹന ഗതാഗതം സുഗമമാക്കുന്നതിനായും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്തും ഇരുചക്ര വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. പദ്ധതിക്ക് വേണ്ടിയുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ 98 ശതമാനവും പൂര്‍ത്തിയായി.

യാത്രാ സമയം പകുതിയാകും

നിലവിലെ റോഡിലൂടെ കോഴിക്കോട് നിന്നും പാലക്കാടെത്താന്‍ നാലുമണിക്കൂറെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. പുതിയ ഗ്രീന്‍ഫീല്‍ഡ് ഹൈവേ വരുമ്ബോള്‍ ഇത് പകുതിയായി കുറയും. അതിവേഗ ഇടനാഴിയാകുമ്ബോള്‍ ഒന്നര മണിക്കൂര്‍ മതിയാകുമെന്നാണ് റിപ്പോര്‍ട്ട്. 45 മീറ്റര്‍ വീതിയുള്ള റോഡില്‍ 12 ഇടത്ത് മാത്രമാണ് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ പുതിയ രൂപരേഖ പ്രകാരം ഇതില്‍ മാറ്റമുണ്ടാകാന്‍ വഴിയുണ്ട്. കൂടുതല്‍ പ്രവേശന ഇടങ്ങള്‍ അനുവദിച്ചാല്‍ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന്റെ വേഗത കുറയുമെന്നാണ് ആശങ്ക.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*