Posts

Showing posts from April, 2025

ചങ്കിലെ ചൈന ചതിച്ചു ; പാകിസ്ഥാനില്‍ നിന്നും ജീവനും കൊണ്ട് രക്ഷപെട്ട് ചൈനീസ് നയതന്ത്രജ്ഞര്‍

Image
ഇസ്ലാമബാദ് ചങ്കിലെ ചൈന ചതിച്ചു ; പാകിസ്ഥാനില്‍ നിന്നും ജീവനും കൊണ്ട് രക്ഷപെട്ട് ചൈനീസ് നയതന്ത്രജ്ഞര്‍ ഇന്ത്യയുമായുള്ള സംഘർഷങ്ങൾക്കിടെ പാക്കിസ്ഥാനിൽ നിന്ന് ജീവനും കൊണ്ടോടി രക്ഷപ്പെട്ടു ചൈന, യുഎസ്എ ,യുകെ, ഓസ്ട്രേലിയ , എന്നിവയുടെങ്ങളിലുള്ള നയതന്ത്രജ്ഞർ  ഇന്ത്യ ആക്രമിക്കുമെന്ന ഭീഷണിയില്‍ സ്വന്തം കുടുംബങ്ങള്‍ക്കൊപ്പം പാകിസ്ഥാനില്‍ നിന്ന് സ്വന്തം നാടുകളിലേയ്‌ക്ക് മടങ്ങുകയാണിവർ . എങ്കിലും ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ മൂർച്ഛിക്കുന്നതിനിടെ ചൈനയെങ്കിലും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാകിസ്ഥാൻ. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ചൈനീസ് നയതന്ത്രജ്ഞരും സ്ഥലം വിട്ടത് പാകിസ്ഥാനെ വിഷമിപ്പിച്ചിട്ടുണ്ട്. മിസൈല്‍ അടക്കമുള്ളവ നല്‍കി യുദ്ധത്തിന്റെ സാദ്ധ്യത വർധിപ്പിച്ച ചൈനയില്‍ നിന്ന് പാകിസ്ഥാൻ ഇത് പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം . പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും , ബിലാവല്‍ ഭൂട്ടോയുമടക്കമുള്ളവരും തങ്ങളുടെ കുടുംബത്തെ പാകിസ്ഥാനില്‍ നിന്ന് വിദേശത്തേയ്‌ക്ക് മാറ്റിയിരുന്നു. അതേസമയം ഇന്ത്യ എപ്പോള്‍ വേണമെങ്കിലും പാകിസ്ഥാനില്‍ ആക്രമണം നടത്തുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...

പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്‍മാറി,കൊടികളും മാറ്റി;

Image
പാക് പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ പിന്‍മാറി,കൊടികളും മാറ്റി പല പാക് പോസ്റ്റുകളിലും സുരക്ഷ ഉദ്യോഗസ്ഥര്‍ ഇല്ല. പോസ്റ്റുകള്‍ക്ക് മുകളിലെ പാക് കൊടികളും മാറ്റി. പോസ്റ്റുകള്‍ ഒഴിഞ്ഞത് ഇന്ത്യ തിരിച്ചടിക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്നതിനിടെ എക്‌സ് പോസ്റ്റുമായി ഇന്ത്യന്‍ നാവികസേന രംഗത്തെത്തിയിരുന്നു. 'ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാവാത്ത വിശാലത ഒരു കടലിനുമില്ല' എന്നാണ് കുറിപ്പ്. എപ്പോഴും ദൗത്യത്തിന് സജ്ജമെന്ന് വ്യക്തമാക്കി നേരത്തെയും നാവികസേന കുറിപ്പ് പങ്കുവെച്ചിരുന്നു. ''ദൗത്യത്തിന് തയ്യാര്‍, എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും എങ്ങനെയായാലും'', എന്നായിരുന്നു ആദ്യത്തെ കുറിപ്പ്. എവിടെയും എപ്പോഴും, ഐക്യമാണ് ശക്തിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് കനത്ത തിരിച്ചടി നല്‍കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന ജാഗ്രതയിലാണ് പാകിസ്താന്‍. 24 മുതല്‍ 36 മണിക്കൂറിനുളില്‍...

ഹെഡ്ഗേവാര്‍ വിവാദം: പാലക്കാട് നഗരസഭ കൗണ്‍സിലില്‍ സംഘര്‍ഷം

Image
പാലക്കാട് നഗരസഭ കൗൺസിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം നൈ പുണ്യ വികസന കേന്ദ്രത്തിന് ആർഎസ്എസ് നേതാവ് ഹെഡ് ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ബിജെപി ഭരണസമിതിക്കെതിരെ യുഡിഎഫ് എൽഡിഎഫ് അംഗങ്ങൾ രംഗത്ത് എത്തിയതാണ് സംഘർഷത്തിനിടയാക്കിയത്  നഗരസഭാ ചെയർപേഴ്സണ്‍ പ്രമീള ശശിധരനെ പ്രതിപക്ഷാംഗങ്ങള്‍ കൈയേറ്റം ചെയ്തു. കൗണ്‍സിലർമാർ തമ്മില്‍ ഉന്തുംതള്ളും കൈയാങ്കളിയുമുണ്ടായി. സംഘർഷത്തില്‍ യു.ഡി.എഫ് കൗണ്‍സിലർ മൻസൂറിന് പരിക്കേറ്റു. യു.ഡി.എഫ് കൗണ്‍സിലർ അസനപ്പ, എല്‍.ഡി.എഫ് കൗണ്‍സിലർ സലീന എന്നിവർ കുഴഞ്ഞുവീണു. ബഹളത്തിനിടെ ചെയർപേഴ്സനെ ബി.ജെ.പി അംഗങ്ങള്‍ പുറത്തെത്തിച്ച്‌ ഓഫീസ് മുറിയിലേക്ക് മാറ്റിയെങ്കിലും അവിടെയും പ്രതിഷേധം തുടർന്നു. കൗണ്‍സില്‍ അജണ്ടയില്‍ നിന്ന് ഈ വിഷയം ഒഴിവാക്കണമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ചെയർപേഴ്സണ്‍ വഴങ്ങാത്തതോടെയാണ് ബഹളം തുടങ്ങിയത്. അതിനിടെ അജണ്ടയെല്ലാം പാസായതായി ചെയർപേഴ്സണ്‍ അറിയിച്ചതോടെ കൈയാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങി. സംഘർഷം മണിക്കൂറുകള്‍ നീണ്ടുനിന്നു. ഉച്ചയോടെ കൗണ്‍സിലർമാരെ പൊലീസ് ബലം പ്രയോഗിച്ച്‌ അറസ്റ്റു ചെയ്തുനീക്കി. അതിനിടെ പ...

പാലക്കാട് കുളത്തില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം; മരിച്ച രണ്ട് പേര്‍ സഹോദരങ്ങള്‍

Image
പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് കുളത്തില്‍ വീണ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം. മരിച്ച രണ്ട് പേർ സഹോദരങ്ങളാണ്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. പത്ത് വയസ്സുകാരി രാധിക, അഞ്ച് വയസ്സുകാരൻ പ്രതീപ്, നാല് വയസ്സുകാരൻ പ്രതീഷ് എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. തുടിക്കോട് സ്വദേശി തമ്ബിയുടെ മകളാണ് മരിച്ച രാധിക. തുടിക്കോട് സ്വദേശി പ്രകാശിന്റെ മക്കളാണ് പ്രതീപും പ്രതീഷും. കുട്ടികള്‍ കുളത്തില്‍ വീണയുടനെ സമീപവാസികള്‍ ഓടിയെത്തി രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരുടെയും ജീവൻ നഷ്ടമാവുകയായിരുന്നു.