ചങ്കിലെ ചൈന ചതിച്ചു ; പാകിസ്ഥാനില്‍ നിന്നും ജീവനും കൊണ്ട് രക്ഷപെട്ട് ചൈനീസ് നയതന്ത്രജ്ഞര്‍

ഇസ്ലാമബാദ് ചങ്കിലെ ചൈന ചതിച്ചു ; പാകിസ്ഥാനില്‍ നിന്നും ജീവനും കൊണ്ട് രക്ഷപെട്ട് ചൈനീസ് നയതന്ത്രജ്ഞര്‍
ഇന്ത്യയുമായുള്ള സംഘർഷങ്ങൾക്കിടെ പാക്കിസ്ഥാനിൽ നിന്ന് ജീവനും കൊണ്ടോടി രക്ഷപ്പെട്ടു ചൈന, യുഎസ്എ ,യുകെ, ഓസ്ട്രേലിയ , എന്നിവയുടെങ്ങളിലുള്ള നയതന്ത്രജ്ഞർ 


ഇന്ത്യ ആക്രമിക്കുമെന്ന ഭീഷണിയില്‍ സ്വന്തം കുടുംബങ്ങള്‍ക്കൊപ്പം പാകിസ്ഥാനില്‍ നിന്ന് സ്വന്തം നാടുകളിലേയ്‌ക്ക് മടങ്ങുകയാണിവർ . എങ്കിലും ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ മൂർച്ഛിക്കുന്നതിനിടെ ചൈനയെങ്കിലും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു പാകിസ്ഥാൻ.

എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ ചൈനീസ് നയതന്ത്രജ്ഞരും സ്ഥലം വിട്ടത് പാകിസ്ഥാനെ വിഷമിപ്പിച്ചിട്ടുണ്ട്. മിസൈല്‍ അടക്കമുള്ളവ നല്‍കി യുദ്ധത്തിന്റെ സാദ്ധ്യത വർധിപ്പിച്ച ചൈനയില്‍ നിന്ന് പാകിസ്ഥാൻ ഇത് പ്രതീക്ഷിച്ചില്ലെന്നതാണ് സത്യം . പാക് സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരും , ബിലാവല്‍ ഭൂട്ടോയുമടക്കമുള്ളവരും തങ്ങളുടെ കുടുംബത്തെ പാകിസ്ഥാനില്‍ നിന്ന് വിദേശത്തേയ്‌ക്ക് മാറ്റിയിരുന്നു.

അതേസമയം ഇന്ത്യ എപ്പോള്‍ വേണമെങ്കിലും പാകിസ്ഥാനില്‍ ആക്രമണം നടത്തുമെന്നാണ് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറയുന്നത് . ഇന്ത്യൻ ആക്രമണ സാധ്യതയെക്കുറിച്ച്‌ പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട് . പാകിസ്ഥാൻ പൂർണ്ണമായും ജാഗ്രത പാലിക്കുന്നുണ്ട് . നമ്മുടെ നിലനില്‍പ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കില്‍ മാത്രമേ നമ്മള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കൂ . നേരത്തെ, സിന്ധു നദീജല കരാറില്‍ ഇന്ത്യയുടെ തീരുമാനത്തെ ഭയന്ന്, ഇന്ത്യ ജലത്തെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ഖ്വാജ ആസിഫ് പറഞ്ഞിരുന്നു.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*