കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറി ഏഴുവാഹനങ്ങളിലിടിച്ച് പാടത്തേക്ക് കൂപ്പുകുത്തി; 10 പേര്‍ക്ക് പരിക്ക്
മലപ്പുറം കോട്ടയ്ക്കലില്‍ നിയന്ത്രണംവിട്ട ലോറി ഏഴുവാഹനങ്ങളിലിടിച്ച് പാടത്തേക്ക് കൂപ്പുകുത്തി; 10 പേര്‍ക്ക് പരിക്ക്
സ്ഥിരം അപകടമേഖലയായ പുത്തൂർ വളവിലാണ് സംഭവം.
അപകടത്തില്‍ 11 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ വിവിധ വാഹനങ്ങളിലെ യാത്രക്കാരായ പത്തുപേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പൊന്മുണ്ടം സ്വദേശികളായ ഖദീജ(42) മിസ്രിയ(23) ഫസലുല്‍ റഹ്മാൻ(27) ഹാസിൻ സയാൻ(11 മാസം) മഞ്ചേരി തൃപ്പനച്ചി സ്വദേശികളായ ഉണ്ണികൃഷ്ണൻ(56) ദിലീപ്(40) പ്രജിലേഷ്(45) കരിങ്കപ്പാറ സ്വദേശി അബ്ദുള്‍സലാം(52) പുത്തൂർ സ്വദേശികളായ ബഷീർ, റാഷിദ(43) എന്നിവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇതില്‍ പ്രജിലേഷിനാണ് ഗുരുതരമായ പരിക്കേറ്റിട്ടുള്ളത്. മറ്റുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Comments
Post a Comment