കെട്ടിട പെര്‍മിറ്റിന് 20,000 രൂപ കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ പിടിയില്‍
പുതുശ്ശേരി പഞ്ചായത്തിലെ ഗ്രേഡ് മൂന്ന് ഓവർസിയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനേഷാണ് (35) അറസ്റ്റിലായത്.
ചടയൻ കാലായി സ്വദേശി ഗാന്ധിരാജാണ് പരാതിക്കാരൻ. കെട്ടിട പെർമിറ്റിനായി അപേക്ഷിച്ചപ്പോള്‍ ധനേഷ് 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ആദ്യം 10,000 രൂപയും പെർമിറ്റ് ലഭിക്കുമ്ബോള്‍ 10,000 രൂപയും നല്‍കണമെന്നായിരുന്നു ആവശ്യം. കൈക്കൂലി ചോദിച്ച് പെർമിറ്റ് നടപടികള്‍ വൈകിച്ചതിനാല്‍ ഗാന്ധിരാജ് വിജിലൻസില്‍ പരാതിപ്പെട്ടു.
പ്രതിയെ ബുധനാഴ്ച തൃശൂർ വിജിലൻസ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീൻ, ഇൻസ്പെക്ടർമാരായ ഷിജു എബ്രഹാം, അരുണ്‍ പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ചിറ്റൂർ താലൂക്ക് സൈപ്ല ഓഫിസർ മുസ്തഫ, ആലത്തൂർ താലൂക്ക് സൈപ്ല ഓഫിസർ നിഷ തുടങ്ങിയവർ സാക്ഷികളായി
Comments
Post a Comment