മകളെ നായ കടിച്ചു, ആശുപത്രിയിലേക്ക് ബൈക്കില്‍ പോകവേ വലിച്ചിട്ട് പൊലീസ്, നിലത്തുവീണ 3 വയസുകാരി ലോറി കയറി മരിച്ചു
ഗതാഗത നിയമലംഘനത്തിന് പിഴയടക്കാനായി പൊലീസ് നിർത്തിച്ച വാഹനം നിയന്ത്രണം വിട്ടു. അമ്മയുടെ മടിയില്‍ നിന്ന് താഴെ വീണ മൂന്നുവയസുകാരി പിന്നാലെ വന്ന ലോറിയിടിച്ച് കൊല്ലപ്പെട്ടു. കർണാടകയിലെ മണ്ഡ്യയില്‍ ഇന്നലെ വൈകുന്നേരമാണ് ദാരുണ സംഭവമുണ്ടായത്.
റിതീക്ഷയെന്ന മൂന്ന് വയസുകാരിയാണ് മരിച്ചത്. നായ കടിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് റിതീക്ഷയുടെ പിതാവിനെ ട്രാഫിക് പൊലീസ് പിഴ ചുമത്താനായി തടഞ്ഞത്. ലോറി കയറിയതിന് പിന്നാലെ തലയ്ക്കേറ്റ മാരകമായ പരുക്കാണ് മൂന്നുവയസുകാരിയുടെ മരണകാരണം. രണ്ടാമത്തെ ട്രാഫിക് സംഘമായിരുന്നു ഇത്തരത്തില്‍ ബൈക്ക് തടഞ്ഞത്. ആദ്യത്തെ ട്രാഫിക് പൊലീസ് സംഘത്തോട് വിവരം പറഞ്ഞപ്പോള്‍ അവർ വിട്ടയച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ സംഘം വാഹനം തടഞ്ഞതോടെയാണ് അപകടമുണ്ടായത്.
വാഹനം നിർത്താനായി ഉദ്യോഗസ്ഥന്മാരില്‍ ഒരാള്‍ മൂന്നുവയസുകാരിയുടെ പിതാവിന്റെ കയ്യില്‍ പിടിച്ച് വലിച്ചതോടെയാണ് വാഹനം നിയന്ത്രണം വിട്ടത്. ബൈക്ക് ഒരു വശത്തേക്ക് ചരിഞ്ഞു. ഇതിനിടയിലാണ് അമ്മയുടെ കയ്യിലിരുന്ന മൂന്നുവയസുകാരി പിടിവിട്ട് റോഡിലേക്ക് വീണത്. ഈ സമയത്ത് ഇതുവഴി വന്ന ലോറിയാണ് കുഞ്ഞിന്റെ ശരീരത്തിലൂടെ കയറിയത്. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
റിതീക്ഷയുടെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മണ്ഡ്യയിലെ മിംസ് ആശുപത്രിക്കു പുറത്തായിരുന്നു പ്രതിഷേധം. പഴയ ബെംഗളൂരു മൈസുരു ദേശീയപാത ഇവർ തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. എഎസ്‌ഐമാരായ ജയറാം, നാഗരാജ്, ഗുരുദേവ് എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്. വകുപ്പുതല അന്വേഷണം ആരംഭിച്ചതായി എസ്പി ബി. മല്ലികാർജുൻ വിശദമാക്കിയിട്ടുണ്ട്.
*ഇനി 3 വർഷം കൊണ്ട് Degree-യും ജോലിയും*
Admission started for 2025-2026 Batch
• *BBA LOGISTICS*
• *BBA HOSPITAL ADMINISTRATION*
• *BCA WITH ARTIFICIAL INTELLIGENCE*
Call now 📞 : 9846843333
: 9846853333
WhatsApp : https://wa.me/+919846843333
*ഇനി Degree പഠിക്കാൻ ലക്ഷങ്ങൾ മുടക്കേണ്ടതില്ല*
*കുറഞ്ഞ ഫീസ് നിരക്കിൽ Degree-യും മികച്ച കരിയറും സ്വന്തമാക്കാം*
ഞങ്ങളുടെ മാത്രം പ്രത്യേകതകൾ
🟣 QUALITY EDUCATION
🟣 100 % PLACEMENT ASSISTANCE
🟣 JOB FAIR AND CAMPUS SELECTIONS
🟣 INTERVIEW TRAINING CLASS
🟣 GROOMING SESSIONS
🟣 EXPERIENCED AND EXPERT FACULTIES
🟣 SEMINARS AND WORKSHOPS
🟣 INTERNSHIP AND IV
🟣 PERSONALITY DEVELOPMENT CLASS
🟣 COMPUTER CLASS
ഓൺലൈൻ അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ഞങ്ങൾക്ക് വാട്സ്ആപ്പ് ചെയ്യുക 📲
http://wa.me/+919846843333
(അഡ്മിഷൻ ഓൺലൈൻ ആയും )
EDUSTAR ACADEMY
MAIN ROAD KOTTAKKAL
Pin : 676503
🌍: http://edustar-academy.com
📩: edustarkkl@gmail.com
📞9846843333
📞9846853333
Comments
Post a Comment