കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി


പാലക്കാട് മണ്ണാർക്കാട് കുരുത്തിച്ചാലില്‍ ഒഴുക്കില്‍പ്പെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

ഷൊർണൂർ കയിലിയാട് സ്വദേശി മുബിന്‍ (26) ആണ് മരിച്ചത്.

ചക്കരക്കുളന്പ് ഭാഗത്തുനിന്ന് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണാർക്കാട് അഗ്നിരക്ഷാ സേന, പാലക്കാട് നിന്നുള്ള സ്കൂബ ടീം, പൊലീസ്, റവന്യു, സന്നദ്ധസംഘടന പ്രവർത്തകരും നാട്ടുകാരും ചേർന്നുള്ള സംഘമാണു തിരച്ചില്‍ നടത്തിയത്.

വിനോദയാത്രയ്ക്കെത്തിയ മുബിനെ ഞായറാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*