സ്കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ യുദ്ധകാല അടിസ്ഥാനത്തിലെന്ന് മന്ത്രി; ആദ്യത്തെ രണ്ടാഴ്ച പാഠപുസ്തക പഠനമില്ല


സ്കൂള്‍ തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ യുദ്ധകാല അടിസ്ഥാനത്തിലെന്ന് മന്ത്രി; ആദ്യത്തെ രണ്ടാഴ്ച പാഠപുസ്തക പഠനമില്ല

പേരൂർക്കട ഗവ. എച്ച്‌.എസ്.എല്‍.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ.ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്കൂള്‍ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങള്‍, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങള്‍ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. ഒന്നാം ക്ലാസ്സില്‍ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.

അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന നിരവധി സർക്കാർ സ്കൂളുകള്‍ 2016ല്‍ സർക്കാർ അധികാരത്തില്‍ എത്തിയ ശേഷം തുറന്ന് പ്രവർത്തിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. 5000 കോടി രൂപയാണ് സ്കൂള്‍ നിർമ്മാണ പ്രവർത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. കുട്ടികള്‍ മിടുക്കരായി പഠിച്ച്‌ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. ഇതിനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുന്നു.

സ്കൂളുകളില്‍ നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങളില്‍ ലിഫ്റ്റ്, എ.സി ക്ലാസ്സ് റൂം എന്നിവ സജ്ജീകരിക്കുന്നുണ്ട്. സർക്കാർ വിദ്യാലയങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നു. സ്കൂള്‍ ബാഗിന്റെ ഭാരം കൂടുതലാണെന്ന് നിരവധി കുഞ്ഞുങ്ങള്‍ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളില്‍ ലിഫ്റ്റ് സൗകര്യം നല്‍കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*