നിലമ്ബൂരില്‍ വഖഫ് സംരക്ഷണവേദി പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

മലപ്പുറം നിലമ്ബൂരില്‍ വഖഫ് സംരക്ഷണവേദി പിന്തുണയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെയാണ് മത്സരമെന്ന് സ്ഥാനാർഥി അറിയിച്ചു. കേരള വഖഫ് സംരക്ഷണവേദി ജോയിന്‍റ് സെക്രട്ടറിയാണ് സുന്നാജാൻ.

യു.ഡി.എഫ് കോണ്‍ഗ്രസിലെ ആര്യാടൻ ഷൗക്കത്തിനെയും എല്‍.ഡി.എഫ് സി.പി.എമ്മിലെ എം. സ്വരാജിനെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ബി.ജെ.പി ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിചിട്ടില്ല.

എന്നാല്‍, നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എസ്.ഡി.പി.ഐയും പ്രഖ്യാപിച്ചിട്ടുണ്ട്. അഡ്വ. സാദിഖ് നടുത്തൊടിയാണ് പാർട്ടി സ്ഥാനാർഥിയാകുക.

2021ലെ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ 2700 വോട്ടിനാണ് നിലമ്ബൂരില്‍ വിജയിച്ചത്. കോണ്‍ഗ്രസിന്‍റെ അഡ്വ. വി.വി. പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്.

2016ലാണ് അൻവർ കോണ്‍ഗ്രസ് വിട്ട് നിലമ്ബൂരില്‍ ഇടത് സ്വതന്ത്രനായി മത്സരിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ 11,504 വോട്ടിനാണ് ആര്യാടന്‍ ഷൗക്കത്തിനെ അൻവർ പരാജയപ്പെടുത്തിയത്. 30 വര്‍ഷത്തോളം ആര്യാടന്‍ മുഹമ്മദ് കൈവശം വച്ചിരുന്ന മണ്ഡലം അന്‍വര്‍ ഇടതിനൊപ്പമാക്കുകയായിരുന്നു.

നിലമ്ബൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ജൂണ്‍ 19നാണ് നടക്കുക. ജൂണ്‍ രണ്ട് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ജൂണ്‍ മൂന്നിന് സൂക്ഷ്മപരിശോധന നടക്കും. ജൂണ്‍ അഞ്ച് വരെ പത്രിക പിൻവലിക്കാം. 23നാണ് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

നിലമ്ബൂരിനെ കൂടാതെ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഗുജറാത്തിലെ കാദി, വിസാവദാർ, പഞ്ചാബിലെ ലുധിയാന വെസ്റ്റ്, പശ്ചിമ ബംഗാളിലെ കാളിഗഞ്ച് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*