നിലമ്ബൂരില്‍ ബിജെപിയുടെ ചടുല നീക്കം; ഡിസിസി ജനറല്‍ സെക്രട്ടറി ബീനയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന
ബി ജെ പി മത്സരത്തില്‍ നിന്നും പിന്മാറിയതോടെ സീറ്റ് ബി ഡി ജെ എസിന് നല്‍കാന്‍ ധാരണയായി എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. സ്ഥാനാർത്ഥിയുടെ കാര്യത്തില്‍ ബി ഡി ജെ എസ് സംസ്ഥാന എക്സിക്യൂട്ടീവും, എൻ ഡി എ കമ്മിറ്റിയും ചേർന്ന ശേഷം രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്ന് ബി ഡി ജെ എസ് മലപ്പുറം ജില്ല പ്രസിഡന്‍റ് ഗിരീഷ് മേക്കാട് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ നിലമ്ബൂരില്‍ ബി ജെ പി ഒരു 'മാസ്റ്റർ സ്ട്രോക്കിന്' ഒരുങ്ങുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
നിലമ്ബൂരില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയെ നിർത്താനാണ് ബി ജെ പിയുടെ ആലോചന. ഇതിനായി ഡി സി സി ജനറല്‍ സെക്രട്ടറിയുമായി വരെ ബി ജെ പി നേതാക്കള്‍ ചർച്ച നടത്തി കഴിഞ്ഞു. മലപ്പുറം ജില്ലയിലെ ഡി സി സി ജനറല്‍ സെക്രട്ടറിയും നിലമ്ബൂർ സ്വദേശിയുമായ അഡ്വ ബീന ജോസഫുമായി ബി ജെ പിയുടെ മുതിർന്ന നേതാവ് എംടി രമേശ് ചർച്ച നടത്തി കഴിഞ്ഞു. മഞ്ചേരിയില്‍ എത്തി എംടി രമേശ് ബീന ജോസഫിനെ നേരില്‍ കാണുകയായിരുന്നു.
Comments
Post a Comment