*ബാലന്‍സ് പരിശോധനയ്ക്ക് അടക്കം നിയന്ത്രണം; ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഈ മാറ്റങ്ങള്‍*

*ബാലന്‍സ് പരിശോധനയ്ക്ക് അടക്കം നിയന്ത്രണം; ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഈ മാറ്റങ്ങള്‍*

ഫോക്സ് വ്യൂ ന്യൂസ് 

30/07/25

രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ 2025 ഓഗസ്റ്റ് 1 മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ബാലന്‍സ് പരിശോധയില്‍ ഉള്‍പ്പടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്?

30 ദിവസത്തിനിടെ ഇനി മുതല്‍ പരമാവധി 10 പേയ്‌മെന്‍റ് റിവേഴ്‌സല്‍ റിക്വസ്റ്റുകള്‍ നല്‍കാനേ ഉപഭോക്താക്കള്‍ക്ക് കഴിയൂ.

പണമിടപാടുകളിലെ തെറ്റുകളും പിഴവുകളും കുറയ്ക്കാന്‍ ഇനി മുതല്‍ സ്വീകരിക്കുന്നയാളുടെ ബാങ്കിടപാടുകളിലെ പേര് പേയ്‌മെന്‍റ് കണ്‍ഫോം ചെയ്യുന്നതിന് മുമ്ബ് കാണിക്കും.

എപിഐ യൂസേജ് ഓഗസ്റ്റ് 1 മുതല്‍ നാഷണല്‍ പേയ്‌മെന്‍റ് കോര്‍പ്പറേഷന്‍ കര്‍ശനമായി നിരീക്ഷിക്കും. വീഴ്‌ച വരുത്തുന്ന ആപ്പുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കും.

 
ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടുകള്‍ ദിവസം 25 തവണ വരെ മാത്രമേ നോക്കാന്‍ സാധിക്കൂ.

ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളില്‍ ഒരു ദിവസം 50 തവണ മാത്രമേ ബാലന്‍സ് പരിശോധിക്കാനാകൂ. ഒന്നിലേറെ യുപിഐ ആപ്പുകള്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഓരോ ആപ്പിലും 50 തവണ സൗജന്യമായി ബാലന്‍സ് പരിശോധിക്കാനുള്ള അവസരമുണ്ടാകും.

ഇനി മുതല്‍ പെന്‍ഡിംഗ് ട്രാന്‍സാക്ഷനുകള്‍ മൂന്ന് പ്രാവശ്യം മാത്രമേ പരിശോധിക്കാന്‍ സാധിക്കൂ. ഓരോ പരിശോധനയ്ക്കും കുറഞ്ഞത് 90 സെക്കന്‍ഡുകളുടെ ഇടവേള ഉണ്ടായിരിക്കണം.

 
ഓട്ടോപേ ട്രാന്‍സാക്ഷനുകള്‍ പ്രത്യേക സമയ കാലയളവുകളില്‍ മാത്രമേ ഇനി സംഭവിക്കൂ. രാവിലെ 10 മണിക്ക് മുമ്ബും, ഉച്ചയ്ക്ക് 1 മണിക്കും വൈകിട്ട് 9 മണിക്കും ഇടയ്ക്കും, രാത്രി 9.30ന് ശേഷമായിരിക്കും ഈ ടൈം സ്ലോട്ടുകള്‍.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*