ചുരുളികൊമ്ബൻ വീണ്ടും ജനവാസ മേഖലയില്‍; കാ‍ഴ്ച നഷ്ടപ്പെട്ട ആനയെ മയക്കു വെടിവെച്ച്‌ പിടികൂടി ചികിത്സ നല്‍കാൻ വനംവകുപ്പ്


നാശം വിതച്ച്‌ ചുരുളികൊമ്ബൻ കാട്ടാന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് ആന ഇറങ്ങിയത്

ചുരുളികൊമ്ബൻ കഞ്ചിക്കോട്ടെ പയറ്റുകാട് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി. കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ട ചുരുളിക്കൊമ്ബനെ പിടികൂടി ചികിത്സ ഉടൻ ആരംഭിക്കും. കണ്ണിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ചുരുളിക്കൊമ്ബനെന്ന പി ടി 5 കാട്ടാനയാണ് വീണ്ടും ജനവാസ മേഖലയില്‍ എത്തിയത്.

പാലക്കാട് കഞ്ചിക്കോട്ടെ പയറ്റുകാട് മേഖലയില്‍ എത്തിയ ചുരുളിക്കൊമ്ബൻ തെങ്ങുള്‍പ്പെടയുള്ള വിളകള്‍ നശിപ്പിച്ചു. രാവിലെയോടെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ചുരുളിക്കൊമ്ബനെ വനംവകുപ്പും ആർആർടി സംഘവും ചേർന്നാണ് കാടുകയറ്റിയത്.

; കന്യാസ്ത്രീകളുടെ അറസ്റ്റ്; 'ഇന്ത്യ ഭരിക്കുന്നത് മോദിയല്ല, ഭീതി': മന്ത്രി പി എ മുഹമ്മദ്‌ റിയാസ്

അതേസമയം കണ്ണിന് പരിക്കേറ്റ ചുരുളിക്കൊമ്ബനെ പിടികൂടി ചികിത്സ ഉടൻ തന്നെ ആരംഭിക്കും. ആനയെ മയക്കു വെടിവെച്ച്‌ പിടികൂടി ചികിത്സിക്കാനാണ് വനം വകുപ്പിൻ്റെ നീക്കം. ആദ്യം മയക്കുവെടി വെച്ച ശേഷം കാട്ടില്‍ വച്ച്‌ തന്നെ ചികിത്സിക്കും. ഡോക്ടർ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ആനയെ ചികിത്സിക്കുക. ചുരുളിക്കൊമ്ബനെ പിടികൂടാൻ ഈ ആഴ്ച തന്നെ വയനാട്ടില്‍ നിന്നുള്ള കുങ്കി ആനകള്‍ പാലക്കാട്ടെത്തും. നേരത്തെ വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ പഴത്തില്‍ മരുന്നുകള്‍ വച്ച്‌ ചികിത്സയും ആരംഭിച്ചിരുന്നു. എന്നാല്‍ ചികിത്സ ഫലപ്രദമാകാത്തതിനാലാണ് ചുരുളിക്കൊമ്ബനെ പിടികൂടുന്നത്.

Comments

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*അനുസ്മരണ സദസും രക്താദാന ക്യാമ്പും നടത്തി.*