*നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി; പാലക്കാടും മലപ്പുറത്തും അതീവ ജാഗ്രത, കണ്ടെയ്‌മെൻ്റ് സോണുകളിലെ നിയന്ത്രണം ഇങ്ങനെ*.


*നിപ രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി; പാലക്കാടും മലപ്പുറത്തും അതീവ ജാഗ്രത, കണ്ടെയ്‌മെൻ്റ് സോണുകളിലെ നിയന്ത്രണം ഇങ്ങനെ*

ഫോക്സ് വ്യൂ ന്യൂസ്

06/07/25

പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിപ സ്ഥിരീകരിച്ച രോഗികളുടെ റൂട്ട് മാപ്പ് പുറത്തിറക്കി. ആകെ 345 പേരാണ് നിപ സമ്ബര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറത്ത് 211 , പാലക്കാട് 91, കോഴിക്കോട് 43 എന്നിങ്ങനെയാണ് സമ്ബര്‍ക്കപ്പട്ടികയിലുള്ളവർ. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതോടെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിന് അയക്കുകയായിരുന്നു. ഇതില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി. രണ്ടുപേരുടെയും റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്.

മലപ്പുറം നിപ കേസ് റൂട്ട് മാപ്പ്

മലപ്പുറത്തെ 18കാരിയ്ക്ക് പനി ആരരംഭിച്ച ജൂണ്‍ 23 മുതല്‍ ജൂലൈ രണ്ടിന് സംസ്കാര ചടങ്ങുകള്‍ നടന്ന ദിവസം വരെയുള്ള റൂട്ട് മാപ്പാണ് പുറത്തിറക്കിയത്. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ കോണ്ടാക്‌ട് ട്രെയ്‌സിങ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാലക്കാട് നിപ രോഗബാധിതയുടെ റൂട്ട് മാപ്പ്

പാലക്കാട്ടെ നിപ രോഗിയ്ക്ക് പനി ആരംഭിച്ച ജൂണ്‍ 25 മുതല്‍ ജൂലൈ ഒന്നിന് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വരെയുള്ള റൂട്ട് മാപ്പാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സമ്ബര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണമെന്നും. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശം നല്‍കിയിട്ടുണ്ട്.

കണ്ടെയ്‌മെൻ്റ് സോണുകള്‍ ഇവ

മലപ്പുറം നിപ കേസില്‍ മക്കരപറമ്ബ് - ഒന്ന് മുതല്‍ 13 വരെ വാർഡുകള്‍, കൂടിലങ്ങാടി-11, 15 വാർഡുകള്‍, മങ്കട - 14-ാം വാർഡ്, കുറുവ - 2, 3, 5, 6 വാർഡുകളാണ് കണ്ടെയ്മെൻ്റ് സോണുകള്‍. പാലക്കാട് കരിമ്ബുഴയിലും തച്ചനാട്ടുകരയിലും കണ്ടെയ്‌മെൻ്റ് സോണുകളുണ്ട്. രോഗബാധയുളളയാളുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പട്ട വാര്‍ഡുകളാണ് കണ്ടെയ്‌മെൻ്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വാർഡ് 7 (കുണ്ടൂർക്കുന്ന്), വാർഡ് 8 (പാലോട്), വാർഡ് 9 (പാറമ്മല്‍), വാർഡ് 11 (ചാമപറമ്ബ്) എന്നിവയും കരിമ്ബുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 (ആറ്റശ്ശേരി), വാർഡ് 18 (ചോളക്കുറിശ്ശി) എന്നിവയുമാണ് കളക്ടര്‍ കണ്ടെയ്‌മെൻ്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. 58 പേരാണ് പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളത്.

കണ്ടെയ്‌മെൻ്റ് സോണുകളിലെ നിയന്ത്രണങ്ങള്‍

കണ്ടെയ്ൻമെൻ്റ് സോണുകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പൊതുജനങ്ങള്‍ കൂട്ടം ചേർന്ന് നില്‍ക്കാൻ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല.

ട്യൂഷൻ സെൻ്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈൻ വഴി പ്രവർത്തിക്കാം. പ്രദേശവാസികളല്ലാത്ത പുറമെ നിന്നുള്ളവരുടെ പ്രവേശനം കർശനമായി നിയന്ത്രിക്കും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകള്‍ സംബന്ധിച്ച വിവരം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസറേയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കണം.

കണ്ടെയ്‌മെൻ്റ് സോണിലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ആശുപത്രി സന്ദര്‍ശനം പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ അനുമതിയുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് എന്നിവര്‍ക്ക് മാത്രം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കണ്ടെയ്‌മെന്റ് സോണിന് അകത്ത് കടക്കാം.
നിപ സമ്ബര്‍ക്കപ്പട്ടികയില്‍ മൂന്ന് ജില്ലകളിലായി 345 പേര്‍
കണ്ടെയ്‌മെൻ്റ് സോണിലുള്ളവര്‍ N 95 മാസ്‌ക് തന്നെ ഉപയോഗിക്കണം. ജില്ലയില്‍ പൊതുവായി ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക് ധരിക്കാനും സാനിറ്റൈസേഷന്‍ കൃത്യമായി ചെയ്യാനും കൂട്ടം കൂടുന്നത് ഒഴിവാക്കാനും ആശുപത്രികളില്‍ രോഗികളെ അനാവശ്യമായി സന്ദർശിക്കുന്നത് ഒഴിവാക്കാനും ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.

രോഗവ്യാപനം തടയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്തുന്നതിനുമായി പാലക്കാട് മെഡിക്കല്‍ കോളേജിലെ 6, 8 നിലകള്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. ദുരന്തനിവാരണ നിയമം 2005 വകുപ്പ് 34 (a) പ്രകാരം ജില്ലാ കളക്ടറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.


Comments

Post a Comment

Popular posts from this blog

*ദൈവ വിശ്വാസം സമാധാനത്തിലേക്കുള്ള പാത മുറുകെ പിടിച്ചു കൊണ്ട് അഹമ്മദിയ്യ മുസ്ലിം ജമാഅത്തിൻ്റെ ജില്ലാ സമ്മേളനം ത്രിശൂർ ജില്ലയിൽ വച്ച് നടന്നു*

ഒടുവില്‍ പിടിയില്‍.... എരഞ്ഞിപ്പാലത്ത് ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുല്‍ സനൂഫ് പിടിയില്‍

*തങ്ങളോളം വലിപ്പമുള്ള കുമ്പളങ്ങ ഉച്ചഭക്ഷണത്തിന് നൽകി ഒരുവീട്ടിലെ കുരുന്നുകൾ.*